നടുറോഡില്‍ യാത്രക്കാരുമായി മറിഞ്ഞ ശേഷം തനിയെ കുതിക്കുന്ന സ്‌കൂട്ടര്‍

ജിയാന്‍ങ്‌സു: ചൈനയിലെ ജിയാന്‍ങ്‌സുവില്‍ സ്‌കൂട്ടര്‍ കരണം മറിഞ്ഞ ശേഷം യാത്രക്കാരില്ലാതെ കുതിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. മൂന്നംഗ കുടുംബം തിരക്കേറിയ റോഡിലൂടെ സ്‌കൂട്ടറില്‍ വരികയായിരുന്നു. എന്നാല്‍ മുന്‍പിലായി യൂടേണ്‍ എടുക്കുന്ന കാറിനെ ഇടിക്കുന്നത് ഒഴിവാക്കാന്‍ സഡന്‍ ബ്രേക്ക് ഇട്ടപ്പോള്‍ സ്‌കൂട്ടര്‍ മൂവരെയും കൊണ്ട് കരണം മറിഞ്ഞു. ഇതോടെ ദമ്പതികളും കുഞ്ഞും റോഡില്‍ അടിച്ചുവീണു.പക്ഷേ അപകടത്തില്‍ നിന്ന് മൂവരും പരിക്കുകളേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന യുവാവ് റോഡില്‍ മറിഞ്ഞുകിടക്കുന്ന ഇരുചക്രവാഹനം ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അത് ഇയാളെയും കൊണ്ട് നിയന്ത്രണം വിട്ട് കുതിക്കുകയായിരുന്നു.പൊടുന്നനെ ഇയാള്‍ പിടിവിട്ടതോടെ സ്‌കൂട്ടര്‍ തനിയേ കുതിച്ച് മറ്റുവാഹനങ്ങളില്‍ കൂട്ടിയിടിക്കുകയും ചെയ്തു. പ്രസ്തുത വീഡിയോ പീപ്പിള്‍സ് ഡെയ്‌ലി തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

Scooter suddenly flips over, throwing off driver and passengers, and runs away itself A scooter carrying two adults and a child flipped over when the driver tried to avoid colliding with a car that was making a U-turn in Taizhou, east China's Jiangsu province, on Aug 19, 2017. The driver and two passengers were thrown from the scooter after its sudden halt. When the driver attempted to restore the scooter to its upright position, the scooter rampaged through the street beyond control and crushed into other vehicles. No severe injuries were reported.Don't forget to subscribe our YouTube channel to stay tuned: https://youtu.be/7XhhXvdqgpA

People's Daily, Chinaさんの投稿 2017年8月23日(水)

About the author

Related

JOIN THE DISCUSSION