എസ്ബിഐയുടെ ലാഭത്തില്‍ ഇരട്ടിയിലേറെ വര്‍ധന

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലാഭത്തില്‍ വന്‍ വര്‍ധന. പ്രതീക്ഷിച്ചതിലും ഇരട്ടിയിലേറെയാണ് ലാഭ വര്‍ധന. മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ 2815 കോടി രൂപയാണ് ബാങ്ക് കൂടുതല്‍ നേടിയത്.പലിശയില്‍ നിന്നുള്ള വരുമാനത്തില്‍ 17.33 ശതമാനം വര്‍ധനവുണ്ടായി.5401 കോടിയില്‍ നിന്നും 18,071 കോടി രൂപയായാണ് കൂടിയത്.ഓഹരി വില്‍പ്പന, ബാങ്കിംഗ് ഫീസ്, വിദേശ കറന്‍സി വിനിമയം എന്നിവയില്‍ നിന്നാണ് പലിശയിതര വരുമാനത്തില്‍ ലാഭമുണ്ടാക്കിയിരിക്കുന്നതെന്ന് എസ്ബിഐ വിശദീകരിക്കുന്നു.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12.64 കോടിയായിരുന്നു അറ്റാദായം. ഇത് മൂന്ന് മാസത്തിനിടെ 28.15 ശതകോടിയായി വര്‍ധിച്ചു.7.23 ശതമാനമുണ്ടായിരുന്ന മോശം വായ്പ മാര്‍ച്ച് ആയപ്പോഴേക്കും 6.9 ശതമാനമായി കുറഞ്ഞു. എസ്ബിടിയുമായി ലയിച്ചതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായി എസ്ബിഐ മാറി.ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള എസ് ബി ഐ നീക്കം വ്യാപക പ്രതിഷേധങ്ങളെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.ജൂണ്‍ ഒന്ന് മുതല്‍ എടിഎം സേവനങ്ങള്‍ക്കും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ജനരോഷം കാരണം ഇതില്‍ നിന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍മാറുകയായിരുന്നു.

About the author

Related

JOIN THE DISCUSSION