സുന്ദരിമാര്‍ മുടി പിടിച്ചു വലിച്ചതാണ് ‘ആ കഥ’യ്ക്ക് പ്രചോദനമായതെന്ന് സന്തോഷ് പണ്ഡിറ്റ്

കൊച്ചി : തന്റേത് യഥാര്‍ത്ഥ മുടിയല്ലെന്നും വിഗ്ഗ് വെച്ചിരിക്കുകയാണെന്നുമാണ് പലരുടെയും വിചാരമെന്ന് സന്തോഷ് പണ്ഡിറ്റ്. ഒരു റിയാലിറ്റി ഷോയ്ക്കിടെ ചില സുന്ദരിമാര്‍ മുടി പിടിച്ച് വലിച്ച് പരിശോധിച്ചിരുന്നു.വെപ്പ് അല്ല യഥാര്‍ത്ഥ മുടിയാണെന്ന് അപ്പോള്‍ അവര്‍ക്ക് മനസ്സിലാവുകയും ചെയ്തു. ഈ അനുഭവമാണ് പുതിയ ചിത്രമായ ‘ഉരുക്കു സതീശന്‍’ ഒരുക്കാന്‍ പ്രചോദനമായതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുമ്പ് ഒരു പ്രമുഖ ചാനലിന്ടെ പ്രമുഖ reality show ക്ക് ഇടയിൽ
എന്ടെ മുടി original ആണോ അതോ wig ആണോ എന്നൊരു 
സംശയം ആ ഷോയിൽ പന്കെടുത്ത ചില സുനന്ദരികളിൽ 
ഉണ്ടായി….ഒരു ദിവസം രാത്രി ഞാൻ ഉറങ്ങി കിടക്കുമ്പോൾ 
അവരിൽ ചിലർ എന്ടെ BAGS പരിശോധിച്ചു….വിഗ്ഗ് കിട്ടിയില്ല..

പിന്നെ ഞാൻ വിഗ്ഗും ഇട്ടോണ്ടു കിടക്കുകയാണോ എന്ന സംശയത്തിൽ 
ഉറങ്ങി കിടന്ന എന്ടെ മുടി പിടിച്ചു വലിച്ചു. രാത്രിയിൽ 
കുറേ സുന്ദരികളെ ചുറ്റും കണ്ടു ഞാൻ പേടിച്ചു വിറച്ചു ഞെട്ടി…
.വേദനിച്ചു ഞെട്ടി എഴുന്നേറ്റ എന്നോട്…” ഓഹോ ഇതപ്പോൾ original ആണല്ലേ ” 
എന്നു ചോദിച്ചു.. എന്ടെ അന്നത്തെ ഉറക്കം പോയികിട്ടി. ..

ആ ഉത്തരം കിട്ടിയ ആശ്വാസത്തിൽ പെൺകുട്ടികളെല്ലാം നന്നായ് കൂർക്കം വലിച്ച് ഉറങ്ങുകയും ചെയ്തു…പാവം ഞാൻ…
..യഥാർത്ഥത്തിൽ ഈ ചോദൃം പലരും മുമ്പ് ചോദിച്ചിട്ടുണ്ട്…
(പക്ഷേ ആരും മുടി തഴുകി നോക്കിയിരുന്നില്ല)

ആ ഉറക്കമില്ലാതെ കിടന്ന രാത്രി മനസ്സിൽ തോന്നിയ ആശയമാണ്.
..U.S…(Urukku Satheesan)
ഈ മുടിയെ ഭംഗിയായി എങ്ങനെ market ചെയ്യാമെന്നു അന്നു 
രാത്രി ഞാൻ ചിന്തിച്ചൂ….മൊട്ടയടിക്കുന്നതും വീഡിയോ ആക്കി 
YouTube ൽ ഇട്ടാൽ കുറേ viewers, likes, comments കിട്ടുമെന്നും 
ആ രീതിയിൽ കുറേ പണം ഉണ്ടാക്കാമെന്നും ഞാൻ ചിന്തിച്ചൂ…
ഇതെല്ലാം സ്വാഭാവികമായി സംഭവിക്കുന്നു എന്നു വരുത്താൻ 
കൃതൃമായി അന്ദു രാത്രി ഒരു കഥയുണ്ടാക്കി…

നിരവധി പേരുടെ കൊലപാതകം നടത്തി മുങ്ങുന്ന criminal ആയ 
വിശാലിന്ടെ കഥ…ലെെവായി മൊട്ടയടിക്കുന്നു…
എല്ലാവരും കണ്ടു ഈ വീഡിയോ super mega hit ആക്കി തരണേ..
കൂടെ ഒരു ഷെയറും തരണം..

About the author

Related

JOIN THE DISCUSSION