ഹാദിയ കേസില്‍ സഞ്ജീവ് ഭട്ട്;പ്രായപൂര്‍ത്തിയായവര്‍ക്ക് പരസ്പര സമ്മതപ്രകാരം വിവാഹിതരായിക്കൂടേ?

ന്യൂഡല്‍ഹി : ഹാദിയ കേസ് എന്‍ഐഎയ്ക്ക് വിട്ട സുപ്രീം കോടതി വിധിയില്‍ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്ത് കേഡര്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്. പ്രായപൂര്‍ത്തിയായവര്‍ക്ക് പരസ്പര സമ്മതത്തോടെ വിവാഹിതരാകാന്‍ സ്വാതന്ത്ര്യമില്ലേയെന്ന് സഞ്ജീവ് ഭട്ട് ഫെയ്‌സ്ബുക്കില്‍ കുറിപ്പിലൂടെ ചോദിച്ചു. 24 കാരിയായ മുസ്ലിം പെണ്‍കുട്ടി 27 കാരനായ ഹിന്ദു യുവാവിനെ വിവാഹം ചെയ്താല്‍ എങ്ങനെയായിരിക്കുമെന്ന വീക്ഷണകോണിലാണ് സഞ്ജീവ് ഭട്ട് നിലപാട് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ. 24 കാരിയായ മുസ്ലിം യുവതി 27 കാരനായ ഹിന്ദു യുവാവുമായി പ്രണയത്തിലാകുന്നു.അവള്‍ അവനെ വിവാഹം ചെയ്ത് ഹിന്ദുമതം സ്വീകരിക്കുന്നു. എന്നാല്‍ മകളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന് കാണിച്ച് അവളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുന്നു. അപ്പോള്‍ കോടതി അവരുടെ വിവാഹം അസാധുവാക്കി അവളെ മാതാപിതാക്കള്‍ക്കൊപ്പം അയയ്ക്കുന്നു.എന്നാല്‍ താന്‍ പുതിയ പേരില്‍ വിളിക്കപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ഹിന്ദുവായി മരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ആ പെണ്‍കുട്ടി ക്യാമറയ്ക്ക് മുന്നില്‍ വ്യക്തമാക്കുന്നു. ഇതിന് ദേശീയ തലത്തില്‍ അന്വേഷണം ഉണ്ടാകുമോ ? (67 കുട്ടികളുടെ മരണത്തിലെ നിഗൂഢത നീക്കാന്‍ അന്വേഷണത്തിന് ഉത്തരവിടാത്ത കോടതി)പരസ്പര സമ്മതപ്രകാരമുള്ള വിവാഹത്തില്‍ അന്വേഷണം നടത്തേണ്ട ആവശ്യമുണ്ടോ ? അവര്‍ എന്ത് വിശ്വാസത്തില്‍ അധിഷ്ഠിതമായി ജീവിക്കുന്നുവെന്ന് നമ്മള്‍ നോക്കേണ്ടതുണ്ടോ ? കുട്ടികളുടെ ഉടമകളാണ് തങ്ങളെന്ന് ഇന്ത്യാക്കാര്‍ കരുതുന്നത് എന്തിനാണ് ?അവള്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ മതം നോക്കാതെ അവളെ ജയിലില്‍ അയയ്ക്കുക.അല്ലാത്ത പക്ഷം അവള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ അവകാശമുണ്ട്. അതിന് രാജ്യത്തിന്റെ സമ്മതം ആവശ്യമില്ലെന്നും പരാമര്‍ശിച്ചാണ് സഞ്ജീവ് ഭട്ട് കുറിപ്പ് അവസാനിപ്പിക്കുന്നത്.

A 24 yr old Muslim woman falls in love with a 27 yr Hindu man. She gets married to him and converts to Hinduism. Her…

Sanjiv Bhattさんの投稿 2017年8月17日(木)

About the author

Related

JOIN THE DISCUSSION