നാഗചൈതന്യയുമായുള്ള വിവാഹത്തിനിടെ പൊട്ടിക്കരഞ്ഞ് സാമന്ത; കാരണവും വെളിപ്പെടുത്തി നടി

ഗോവ : പ്രശസ്ത തെന്നിന്ത്യന്‍ താരങ്ങളായ നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Heart so full ❤️ @storiesbyjosephradhik #chaysam

A post shared by Samantha Akkineni (@samantharuthprabhuoffl) on

വിവാഹത്തിന്റെ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നെങ്കിലും അതില്‍ ഏറ്റവും ഇഷ്ടപ്പെട്ട നിമിഷം സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങിനിടെ നടി പൊട്ടിക്കരയുന്നതാണ് ചിത്രം.

കരയാനുണ്ടായ കാരണവും നടി പങ്കുവെയ്ക്കുന്നു. സന്തോഷത്താല്‍ വികാരഭരിതയായി പൊട്ടിക്കരയുകയായിരുന്നു. ചിത്രം പകര്‍ത്തിയ അലന്‍ ജോസഫിന് ക്രെഡിറ്റ് മുഴുവന്‍ നല്‍കുന്നു സാമന്ത.

My favourite pic ❤️ @koecsh @kreshabajaj @rohanshrestha @vanrajzaveri @tokala.ravi @chakrapu.madhu Thankyou 🤗🤗🤗

A post shared by Samantha Akkineni (@samantharuthprabhuoffl) on

സാമന്തയുടെ വാക്കുകള്‍ ഇങ്ങനെ. എന്താണ് ഈ ചിത്രത്തെക്കുറിച്ച് പറയേണ്ടതെന്ന് അറിയില്ല. ക്ഷണനേരത്തെ വികാരാധിക്യത്തിന്റെ പ്രതിഫലനം പകര്‍ത്തപ്പെടുകയായിരുന്നു.

❤️

A post shared by Samantha Akkineni (@samantharuthprabhuoffl) on

പോസ് ചെയ്‌തെടുക്കുന്ന ചിത്രങ്ങളേക്കാള്‍ യഥാര്‍ത്ഥ നിമിഷങ്ങളാണ് കാലാതീതം. വിവാഹച്ചടങ്ങുകളിലെ മറ്റ് ചിത്രങ്ങളും സാമന്ത ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

About the author

Related

JOIN THE DISCUSSION