കാത്തിരിപ്പ് അവസാനിക്കുന്നു

കാത്തിരിപ്പ് അവസാനിക്കുന്നു

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.

കോടികണക്കിന് ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ കാത്തിരിക്കുന്നചിത്രം സച്ചിന്റെ ജീവിതത്തെയും ക്രിക്കറ്റ് കരിയറിനെയും ആസ്പദമാക്കിയുള്ളതാണ്. അടുത്തവര്‍ഷം ഏപ്രില്‍ 14ന് ലോകമെമ്പാടുമുളള തിയറ്ററുകളില്‍ സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് റിലീസ് ചെയ്യും. പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ജെയിംസ് എറസ്‌കൈന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സച്ചിന്‍ തെണ്ടുല്‍ക്കറായി എത്തുന്നത് സച്ചിന്‍ തന്നെയാണ്. രവി ഭഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്‌ച്ചേഴ്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് എആര്‍ റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് അടുത്ത വര്‍ഷം ഏറെ ബിഗ്ബജറ്റ് റിലീസുകള്‍ക്ക് സാക്ഷ്യം വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *