പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി നൂറിലേറെ തവണ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട റഗ്ബി കളിക്കാരനെ കോടതി വെറുതെ വിട്ടു

ലണ്ടന്‍ :പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുമായി നിരന്തരം ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട റഗ്ബി കളിക്കാരനെ കോടതി വെറുതെ വിട്ടു. ഇംഗ്ലണ്ടിലെ ജൂനിയര്‍ റെഗ്ബി ടീമിലെ കളിക്കാരന്‍ ഡെട്ടര്‍വെലിനേയാണ് കോടതി മാനുഷിക പരിഗണന കാരണം വെറുതെ വിട്ടത്. തന്റെ 17 ാം വയസ്സില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയുമായി ഒരു വര്‍ഷത്തോളം യുവാവ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇവര്‍ ഒരുമിച്ചായിരുന്നു താമസം.ഈ വേളയില്‍ പെണ്‍കുട്ടിയുമായി നൂറിലേറെ തവണ ഡെട്ടര്‍വെല്‍ ശാരീരിക ബന്ധം പുലര്‍ത്തി.ആ സമയങ്ങളില്‍ ഡെട്ടര്‍വെല്‍ അമിതമായ മയക്കുമരുന്ന് ഉപയോഗത്തിനടിമയായിരുന്നു. പിന്നീട് ഈ പെണ്‍കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഇദ്ദേഹം തന്‍െ 18ാം വയസ്സില്‍ 15 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയുമായും ബന്ധം പുലര്‍ത്തി. ഈ കാര്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ഡെട്ടര്‍വെല്‍ ആറു മാസത്തോളം വിചാരണ തടവുകാരാനായി ജയിലിലായിരുന്നു.തുടര്‍ന്ന് വാദം കേട്ട കോടതി, യുവാവ് മയക്കുമരുന്നിനടിമയായ കാലത്ത് അബോധാവസ്ഥയില്‍ ആണ് ഇത്തരം പ്രവൃത്തികള്‍ ചെയ്തതെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചു.കൂടാതെ ആ സമയം മാതാപിതാക്കളുടെ വേര്‍പിരിയലിനെ തുടര്‍ന്നാണ് ഡെട്ടര്‍വെല്‍ മയക്കുമരുന്നിനടിമയായതെന്ന് വാദിച്ച പ്രതിഭാഗം പ്രതിക്ക് പൂര്‍ണ്ണമായ തോതിലുള്ള മാനസികമായ പക്വത ഇതിനാല്‍ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു. പെണ്‍കുട്ടികളുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടതെന്നും ആസമയം എന്താണ് നടക്കുന്നത് എന്ന്മനസ്സിലാക്കാന്‍ പോലും കഴിയാത്രത്ര അബോധാവസ്ഥയിലായിരുന്നു ഡെട്ടര്‍വെല്ലെന്നും പ്രതിഭാഗം വാദിച്ചു.16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നേരെയുള്ള ഏത് അതിക്രമവും പീഡനത്തിന്റെ പരിധിയില്‍ വരുമെന്ന നിയമം നിലനില്‍ക്കവെയാണ് ജഡ്ജി ഇത്തരത്തിലൊരു വിധി പ്രഖ്യാപിച്ചത്. പ്രതി സ്ത്രീകളെ മോശം കണ്ണോട് കൂടെയാണ് കാണുന്നതെന്നും അത്‌കൊണ്ട് തന്നെ യുവാവ് ഭാവിയില്‍ സ്ത്രീകളുടെ ജീവന്‍ ഭീഷണിയാണെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വാദം ആംഗീകരിച്ച കോടതി പ്രതിയെ നന്നായി ശാസിക്കുകയും കൗണ്‍സലിംഗിന് വിധേയമാക്കാനും ഉത്തരവിട്ടു. കൂടാതെ 10 വര്‍ഷം യുവാവ് പൊലീസ് സ്‌റ്റേഷനില്‍ വന്ന രജിസ്റ്ററില്‍ ഒപ്പിടുകയും വേണം.

About the author

Related

JOIN THE DISCUSSION