സംഘികള്‍ക്ക് സന്തോഷവാര്‍ത്ത; പശുമൂത്രവും ചാണകവും കൊണ്ടുള്ള സോപ്പ് ഇനി ഓണ്‍ലൈനില്‍

ഡല്‍ഹി: പശു മൂത്രവും ചാണകവുമെല്ലാം മരുന്നുകളാണെന്ന് വിശ്വസിക്കുന്നവര്‍ക്കാരു സന്തോഷ വാര്‍ത്ത. ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നുമുള്ള ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് ആര്‍എസ്എസ്. ഇതിനായി ആര്‍എസ്എസ് പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കുന്നു. ഇവയ്ക്ക് പുറമെ മോദി സ്‌റ്റൈല്‍ കുര്‍ത്തയും വില്‍പ്പനക്കുണ്ടാകും. മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ധരിക്കുന്ന കുര്‍ത്തയുടെ മോഡലും വില്‍പ്പനക്കുണ്ട്. ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള ദീന്‍ ദയാല്‍ ദം ആണ് ഇവ പുറത്തിറക്കുന്നത്. കാമധേനു എന്നാണ് ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് നെയിം. ക്യാന്‍സറിനും ഡയബ്റ്റിക്‌സിനുമുള്ള മരുന്നുകളും ഫേസ് ക്രീം, സോപ്പ്, ഗോ മൂത്രം എന്നിവയും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഉടനെത്തുമെന്ന് ദീന്‍ ദയാല്‍ ധം മനീഷ് ഗുപ്ത അറിയിച്ചു. കാമധേനു ശ്രേണിയിലുള്ള ഗോമൂത്ര-ചാണക ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ ലബോറട്ടറിയില്‍ നിന്ന് ലഭ്യമാണ്.
ഗോമൂത്രം മുഖ്യഘടകമായുള്ള ഉല്‍പന്നങ്ങള്‍ക്ക് പ്രാദേശികമായും ആര്‍എസ്എസ് ക്യാംപുകളിലും വന്‍ ആവശ്യകതയാണുള്ളതെന്ന് ദീന്‍ ദയാല്‍ ദാം ഡയറക്ടര്‍ രാജേന്ദ്ര പറഞ്ഞു. ഓണ്‍ലൈന്‍ വിപണിയിലെത്തുന്നതോടെ ആഗോളതലത്തില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനാവും. ഓണ്‍ലൈന്‍ ഉപഭോക്താക്കളില്‍ നിന്ന് വന്‍ ആവശ്യകതയാണ് പ്രതീക്ഷിക്കുന്നത്. ഉല്‍പാദനം വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും രാജേന്ദ്ര കൂട്ടിച്ചേര്‍ത്തു.ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. ഷാംപൂ, കുളി സോപ്പുകള്‍, ഐ ഡ്രോപ്‌സ്, ടൂത്ത് പേസ്റ്റ് തുടങ്ങിയവയാണ് മറ്റ് ഉത്പന്നങ്ങള്‍. ഉടന്‍ തന്നെ പോര്‍ട്ടല്‍ നിലവില്‍ വരും.

About the author

Related

JOIN THE DISCUSSION