230 രൂപ അടയ്ക്കാന്‍ ടോള്‍ പ്ലാസയില്‍ ഡെബിറ്റ് കാര്‍ഡ് നല്‍കിയ യുവാവിന് 87,000 നഷ്ടമായി

മുംബൈ : 230 രൂപയടയ്ക്കാന്‍ ടോള്‍ പ്ലാസയില്‍ ഡെബിറ്റ് കാര്‍ഡ് നല്‍കിയ യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 87,000 രൂപ. സെയില്‍സ് മാനേജരായ ദര്‍ശന്‍ പാട്ടീല്‍ എന്നയാളാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.വൈകീട്ട് 6.27 നാണ് ഇയാള്‍ ഖലപൂരിലെ ടോള്‍ പ്ലാസയിലെത്തിയത്. പൂനെയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ദര്‍ശന്‍. 230 രൂപയായിരുന്നു ടോള്‍ അടയ്‌ക്കേണ്ടത്. ഇതിനായി തന്റെ ഡെബിറ്റ് കാര്‍ഡ് നല്‍കി.പ്രസ്തുത തുകയടച്ചതിന്റെ ബില്ലും ലഭിച്ചു. അക്കൗണ്ടില്‍ നിന്ന് 230 രൂപ പിന്‍വലിക്കപ്പെട്ടതിന്റെ മെസേജും വന്നു. എന്നാല്‍ 20000 രൂപ പിന്‍വലിക്കപ്പെട്ടെന്ന് കാണിച്ച് 8.31 ന് ഒരു സന്ദേശം വന്നു. പിന്നാലെ വിവിധ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയെന്ന് കാണിച്ച് 6 സന്ദേശങ്ങള്‍ തുടരെത്തുടരെ വന്നു. അത്തരത്തില്‍ ആകെ 87,000 രൂപ അക്കൗണ്ടില്‍ നിന്ന് നഷ്ടമായി. 100 രൂപയുടെ ഒരു ഇടപാടും പത്ത് രൂപയുടെ 3 ഇടപാടുകളും നടന്നിട്ടുമുണ്ട്.ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കിടെ വരാറുള്ള ഒറ്റത്തവണ പാസ്‌വേര്‍ഡ് പാട്ടീലിന്റെ മൊബൈലില്‍ എത്തിയിരുന്നുമില്ല. പൂനെ ഹദാപ്‌സര്‍ പൊലീസിനെ സമീപിച്ചിരിക്കുകയാണ് 36 കാരനായ ദര്‍ശന്‍ പാട്ടീല്‍.

About the author

Related

JOIN THE DISCUSSION