കാല്‍പന്ത് കളിയുടെ നെറുകയില്‍

കാല്‍പന്ത് കളിയുടെ നെറുകയില്‍

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ പിന്‍തള്ളി പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരമായി.

ഫുട്‌ബോള്‍ മിശിഹ ലയണല്‍ മെസിയെ പിന്‍തള്ളിയാണ് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോയവര്‍ഷത്തെ മികച്ച താരമായത്. യൂറോപ്യന്‍ ഫുട്‌ബോള്‍ കിരീടവും സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടാന്‍ സഹായിച്ച പ്രകടനമാണ് റൊണാള്‍ഡോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ മികച്ച താരമാകുന്നത്. 2008,2013,2014 വര്‍ഷങ്ങളിലായിരുന്നു മുന്‍പ് പുരസ്‌കാര നേട്ടം. ronaldo-nyusuചാംപ്യന്‍സ് ലീഗില്‍ 16 ഗോള്‍ നേടിയ ക്രിസ്റ്റിയാനോയായിരുന്നു ചാംപ്യന്‍ഷിപ്പിലെ ടോ്പ് സ്‌കോറര്‍. പിന്നാലെ യൂറോ കപ്പില്‍ റൊണാള്‍ഡോ ക്യാപ്റ്റനായ പോര്‍ച്ചുഗല്‍ ജേതാക്കളാകുകയും ചെയ്തു. ലയണല്‍ മെസിക്ക് പുറമെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ആന്റോയിന്‍ ഗ്രീസ്മാനെയും റൊണാള്‍ഡോ പിന്നിലാക്കി. 2016 എന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമാണെന്ന് പറയാന്‍ ഇത് ധാരാളമെന്നായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം.അമേരിക്കയുടെ കാര്‍ളി ലോയിഡാണ് വനിതാ താരം. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ ഈ വര്‍ഷത്തെ ബാലന്‍ ദ്യോര്‍ പുരസ്‌കാരത്തിനും ക്രിസ്റ്റ്യാനോ അര്‍ഹനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *