പട്ടാപകല്‍ നടുറോഡില്‍ യുവാവിനെ വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഹരിയാന: യുവാവിനെ പട്ടാപകല്‍ നടുറോഡില്‍ വെടിവെച്ചു കൊന്നു. ഹരിയാനയില്‍ റോഹ്തക്കിലാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് നേര്‍ക്ക് അക്രമി സംഘം അക്രമം അഴിച്ചു വിട്ടത്. അക്രമിക്കപ്പെട്ട യുവാവ് തല്‍ക്ഷണം മരിച്ചു.സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ അമിത വേഗതയില്‍ ദിശ തെറ്റി യുവാവും സുഹൃത്തും സഞ്ചരിച്ച ബൈക്ക് ഒരു കടമുറിയുടെ മുമ്പില്‍ ചെന്ന് വീഴുകയും ഉടന്‍ തന്നെ ബൈക്ക് ഓടിച്ചിരുന്ന യുവാവ് വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടുകയും ചെയ്യുന്നു.ബൈക്കിനെ പിന്തുടര്‍ന്ന അക്രമി കടമുറിയ്ക്ക് മുമ്പില്‍ വീണു കിടക്കുന്ന യുവാവിന്റെ നെഞ്ചിനും വയറിനുമിടയിലായി രണ്ട് തവണ വെടി വെക്കുകയും പിന്നീട് മരിച്ചെന്ന് ഉറപ്പ് വരുത്താനായി ഒരു തവണ തലയിലും യാതോരു ദാക്ഷീണ്യമില്ലാതെ വെടി വെക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചലിലാണ് പൊലീസ്.

About the author

Related

JOIN THE DISCUSSION