ഗുര്‍മീതിന് ദിവസവും ഓരോ പെണ്‍കുട്ടികള്‍; എത്തിച്ചത് വനിതാ ഗുണ്ടാ സംഘം

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീതിനെ കുറിച്ച് ഞെട്ടിക്കുന്നതും അമ്പരപ്പിക്കുന്നതുമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ഗുര്‍മീതിന് സുരക്ഷയൊരുക്കാനായി ആത്മഹത്യ സ്‌ക്വാഡും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവുമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഗുര്‍മീതിന് എല്ലാ രാത്രികളിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു വനിതാ ഗുണ്ടാ സംഘത്തിന്റെ പ്രധാന ജോലി. ഇന്ത്യ ടുഡേ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. ഗുര്‍മീതിന്റെ വനിതാ സംഘം സന്യാസിനികളായാണ് അറിയപ്പെടുന്നത്. ആശ്രമത്തിലെത്തുന്ന അനുയായികളില്‍നിന്ന് പെണ്‍കുട്ടികളെ വശീകരിച്ച് ഗുര്‍മീതിന് എത്തിച്ചുനല്‍കിയിരുന്നത് ഇവരായിരുന്നു. പെണ്‍കുട്ടികള്‍ ഈ കാര്യം പുറത്തു പറയാതിരിക്കാനുള്ള ചുമതലയും ഈ വനിതാ സംഘത്തിന്റേതാണ്. ഈ വിവരം മറ്റുള്ളവരോട് പറയുകയോ ഗുര്‍മീതിനെ വിമര്‍ശിക്കുകയോ ചെയ്യുന്നവര്‍ക്ക് കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടിയും വരും. ഗുര്‍മീതിന്റെ സാമ്രാജ്യത്തില്‍ നിരന്തരം രാഷ്ട്രീയക്കാര്‍ സന്ദര്‍ശകരായി ഉണ്ടായിരുന്നുവെന്നും ഇവരെ പെണ്ണും പണവും മദ്യവും നല്‍കി ഗുര്‍മീത് സന്തോഷിപ്പിക്കാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശ്രമത്തില്‍ അനുയായികളായി എത്തുന്ന പെണ്‍കുട്ടികളില്‍ സുന്ദരികളായവരെ തിരഞ്ഞുപിടിച്ച് ഗുര്‍മീതിന്റെ അടുത്ത് എത്തിക്കും. മറ്റുള്ളവരെ ആശ്രമത്തിലെ മറ്റ് ജോലികള്‍ എല്‍പ്പിക്കും. ഈ സംഘത്തെ തിരിച്ചറിയുന്നത് പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ്. അതേസമയം ഇവരില്‍ ചിലരെ സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുര്‍മീതിന്റെ അമിത ലൈംഗികാസക്തിയെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഒരു ദിവസം ഒന്നിലധികം പേരുമായി ലൈംഗിക സുഖം തേടിയിരുന്ന ഗുര്‍മീത് എന്ന ആള്‍ദൈവത്തിന് സ്വയം ഭോഗത്തിനു പോലും മാര്‍ഗമില്ലാതെ വിഷമിക്കുകയാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ജയിലിലെത്തി ഗുര്‍മീതിനെ പരിശോധിച്ച ഡോക്ടര്‍മാരാണ് ആള്‍ ദൈവത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. അമിത ലൈംഗികാസക്തിക്കായി ഗുര്‍മീത് മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി നേരത്തെ തന്നെ വ്യക്തമായിരുന്നു. ഓസ്‌ട്രേലിയയയില്‍ നിന്നുമാണ് ലൈംഗിക ഉത്തേജക മരുന്നുകള്‍ ഇയാള്‍ ഇറക്കുമതി ചെയ്തിരുന്നത്. ഒരു ദിവസം ഒന്നിലധികം പേരുമായി ലൈംഗിക സുഖം തേടുന്നതിന് ഈ മരുന്നുകള്‍ ഇയാളെ സഹായിച്ചിരുന്നുവത്രേ. ഗുര്‍മീത് അമിത ലൈംഗിക ആസക്തിയുള്ളയാളാണെന്ന് ഡോക്ടര്‍മാര്‍ക്ക് പരിശോധനയില്‍ വ്യക്തമായി. പരിശോധനയില്‍ ഗുര്‍മീത് വളരെ പരിക്ഷീണനും ഉത്കണ്ഠാകുലനുമായി കാണപ്പെട്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലൈംഗിക തൃപ്തി ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുര്‍മീത് അസ്വസ്ഥനാണെന്നും അതിന് ചികിത്സ ആരംഭിച്ചുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഗുര്‍മീതിനെ ചികിത്സിക്കുക വെല്ലുവിളിയാണെന്നാണ് അവരുടെ അഭിപ്രായം.

About the author

Related

JOIN THE DISCUSSION