വിവാഹ ബന്ധം വേര്‍പെടുത്താന്‍ പെണ്‍കുട്ടിക്ക് സഹായകമായത് ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശൈശവ വിവാഹ ബന്ധം വേര്‍പെടുത്താന്‍ പെണ്‍കുട്ടിക്ക് സഹായകമായത് ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ വിവാഹം പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് നടന്നതാണെന്ന് തെളിയിക്കാന്‍ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് യുവതി കോടതിയില്‍ തെളിവായി ഹാജരാക്കിയത്. 19കാരിയായ രാജസ്ഥാന്‍ സ്വദേശിനി സുശില ബിഷ്‌നോയ് ആണ് 12ാം വയസില്‍ നടന്ന വിവാഹം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണു സംഭവം. സുശീല ബിഷ്‌ണോയ് എന്ന കൗമാരക്കാരിയാണു വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ കോടതിയെ സമീപിച്ചത്. 2010ലായിരുന്നു സുശീലയുടെ വിവാഹം. വിവാഹസമയത്ത് സുശീലയ്ക്കും ഭര്‍ത്താവിനും 12 വയസ്സ് മാത്രമായിരുന്നു പ്രായം. തനിക്കു പ്രായപൂര്‍ത്തിയാകാത്ത പ്രായത്തില്‍ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നിര്‍ബന്ധിച്ചു തന്നെ വിവാഹം കഴിപ്പിക്കുകയായിരുന്നെന്നും മദ്യപാനിയായ ഒരാളുടെ കൂടെയുള്ള ജീവിതം മരണത്തിനു തുല്യമായിരുന്നെന്നും സുശീല കോടതിയെ അറിയിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ ഭര്‍ത്താവ് നിഷേധിച്ചു. വിവാഹ നിശ്ചയം മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. എന്നാല്‍ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പേജിലെ ചിത്രം ചതിച്ചു. വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളായിരുന്നു ഇത്. ഈ ചിത്രങ്ങള്‍ സുശീല കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് അംഗീകരിച്ചു കോടതി വിവാഹബന്ധം അസാധുവാക്കാന്‍ അനുവദിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞതു മുതല്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ പോകാന്‍ തയ്യാറാകാതിരുന്ന സുഷില ബിഷ്‌നോയിയെ ബലം പ്രയോഗിച്ച് ഭര്‍ത്താവിന്റെ വീട്ടിലയക്കാന്‍ ശ്രമം നടന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി രക്ഷപ്പെട്ട് സാരഥി ട്രസ്റ്റ് ചാരിറ്റി എന്ന സ്ഥാപനത്തില്‍ അഭയം തേടിയത്. ശൈശവ വിവാഹങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സാരഥി. സംഘടനയുടെ പ്രവര്‍ത്തക കൃതി ഭാരതിയാണ് കോടതിയെ സമിപിക്കാന്‍ യുവതിയെ സഹായിച്ചത്. ശൈശവ വിവാഹം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് വിവിധ ഇടങ്ങളില്‍ ഇപ്പോഴും അപരിഷ്‌കൃതമായ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നതിന്റെ തെളിവാണിത്.

About the author

Related

JOIN THE DISCUSSION