സ്ത്രീകളുടെ ശുചിമുറിയില്‍ കയറി രാഹുല്‍ ഗാന്ധി; വില്ലനായത് ഗുജറാത്തി ഭാഷ

പ്രധാനമന്ത്രിയുടെ ജന്മനാട്ടില്‍ എത്തി കേന്ദ്ര സര്‍ക്കാരിനെയും മോദിയേയും വിമര്‍ശിച്ചു തരംഗമായിരുന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ചെറിയ ഒരു അമളി പറ്റി. ഗുജറാത്തി വായിക്കാനറിയാതെ സ്ത്രീകളുടെ ശുചിമുറിയില്‍ കയറിയ രാഹുല്‍ ഗാന്ധിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഉദ്ദേപുര്‍ ജില്ലയിലെ ഛോട്ടയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യുവാക്കളുമായുള്ള സംവാദത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ രാഹുല്‍ഗാന്ധി പെട്ടെന്ന് കണ്ണില്‍പെട്ട ഒരു ശൗചാലയത്തിന് അരികിലേക്ക് നീങ്ങുകയായിരുന്നു. സ്ത്രീകളുടെ ശൗചാലയം എന്ന് അവിടെ ഗുജറാത്തി ഭാഷയില്‍ എഴുതിവെച്ചിരുന്നു. എന്നാല്‍ ഭാഷ മനസ്സിലാകാത്തതിനാല്‍ അത് സ്ത്രീകളുടെ ശൗചാലയമാണെന്ന് രാഹുല്‍ തിരിച്ചറിഞ്ഞില്ല. അബദ്ധം മനസിലായ അദ്ദേഹം ഉടന്‍ തന്നെ തിരിച്ചിറങ്ങി. ഗുജറാത്ത് സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത്ഷായെയും നര്‍മം നിറഞ്ഞ വാക്കുകളിലൂടെ വിമര്‍ശിച്ച് കയ്യടി നേടി രാഹുല്‍ഗാന്ധി മാധ്യമ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിന്നും ഉണ്ടായ ചെറിയ ഒരു അബദ്ധം ഒപ്പിയെടുക്കാനും മാധ്യമപ്രവര്‍ത്തകര്‍ മറന്നില്ല. ഇവിടേക്ക് എത്തിയ മാധ്യമപ്രവര്‍ത്തകരെ
രാഹുല്‍ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്ന എസ്പിജി ഉദ്യോഗസ്ഥര്‍ പുറത്താക്കുകയാണുണ്ടായത്. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.

About the author

Related

JOIN THE DISCUSSION