‘സാമ്പത്തിക മാന്ദ്യത്തിന് സാധ്യത’

‘സാമ്പത്തിക മാന്ദ്യത്തിന് സാധ്യത’

നോട്ടുനിരോധനം മൂലം രാജ്യത്ത് താല്‍ക്കാലിക സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മുന്നറിയിപ്പ്.
നോട്ടുനിരോധനത്തിലൂടെ രാജ്യത്തെ ജനങ്ങളെ കഷ്ടപ്പെടുത്തരുതെന്നും രാഷ്ട്രപതി.

നോട്ടസാധുവാക്കലില്‍ ഇതാദ്യമായാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിലപാട് വ്യക്തമാക്കുന്നത്. നോട്ടുനിരോധനത്തിലൂടെ രാജ്യത്തെ ജനങ്ങളെ കഷ്ടപ്പെടുത്തരുതെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു.ജനത്തിന്റെ ദുരിതം ഒഴിവാക്കാന്‍ അതീവ ശ്രദ്ധയുണ്ടാകണം. കള്ളപ്പണവും അഴിമതിയും നിര്‍വീര്യമാക്കുന്നതിനാണ് നടപടി. പക്ഷേ രാജ്യത്ത് താല്‍ക്കാലിക സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. pranab-mukharjee-nyusuഗവര്‍ണര്‍മാര്‍ക്കും ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ക്കും നല്‍കിയ വീഡിയോ സന്ദേശത്തിലായിരുന്നു രാഷ്ട്രപതിയുടെ പരാമര്‍ശം. നോട്ടുനിരോധനത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട സമയം ഡിസംബര്‍ 30 ന് അവസാനിച്ചിരുന്നു.അതേസമയം നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കിങ് ഇടപാടുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പലതും ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. കൂടാതെ നോട്ട് അസാധുവാക്കല്‍ മൂലം എത്രത്തോളം കള്ളപ്പണം കണ്ടെത്താന്‍ കഴിഞ്ഞുവെന്നോ എത്രത്തോളം നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയെന്നോ വ്യക്തമാക്കാന്‍ റിസര്‍വ്വ് ബാങ്ക് തയ്യാറായിട്ടുമില്ല.

Leave a Reply

Your email address will not be published. Required fields are marked *