നടിയുടെ ആത്മഹത്യ ശ്രമം; കമല്‍ ഹാസ്സനെതിരെ പരാതി

ചെന്നൈ: ബിഗ് ബോസ് ഷോയ്ക്കിടെ നടി ഒവിയ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കേസില്‍ നടനും പരിപാടിയുടെ അവതാരകനുമായ കമല്‍ ഹാസ്സനെതിരെ കേസ്. കമല്‍ ഹാസനെ കൂടാതെ വിജയ് ടിവി യിലെ ബിഗ് ബോസ് ഷോയുടെ നിര്‍മ്മാതാവിന് എതിരെയും കേസുണ്ട്.ആഗസ്റ്റ 4 ന് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് ഷോയുടെ എപ്പിസോഡിലാണ് കടുത്ത മാനസ്സിക സമ്മര്‍ദം താങ്ങാനാവാതെ നടി മുകളിലത്തെ നിലയില്‍ നിന്നും താഴെയുള്ള സ്വമ്മിങ് പൂളിലേയ്ക്ക് എടുത്ത് ചാടി അത്മഹത്യക്ക് ശ്രമിച്ചത്. ഷോയില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള മല്‍സരാര്‍ത്തിയായിരുന്നു ഒവിയ.നടിയെ മല്‍സരത്തില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് നടി ആത്മഹത്യക്ക് ശ്രമിച്ചത്. ആതുകൊണ്ട് തന്നെ നടിയുടെ ആത്മഹത്യാ ശ്രമം ബിഗ് ബോസ് ഷോയുടെ പിന്നണിപ്രവര്‍ത്തകര്‍ക്ക് എതിരെ ആരാധകരുടെ കടുത്ത പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.ഇതിനെ തുടര്‍ന്നാണ് നസറത്ത്‌പെട്ട് പൊലീസ് സ്റ്റേഷന്‍ പരിപാടിയുടെ അവതാരകന്‍ കമല്‍ ഹാസ്സനും ഷോ പ്രൊഡ്യൂസര്‍ക്കുമെതിരെ പരാതി ഫയല്‍ ചെയ്തിരിക്കുന്നത്.നടിയെ മാനസികമായി സമ്മര്‍ദത്തില്‍ അകപ്പെടുത്തി കുളത്തിലേക്ക് എടുത്ത് ചാടുന്നതിന് പ്രേരിപ്പിച്ചെന്നാണ് ഇവര്‍ക്കതിരായ പരാതിയില്‍ പറയുന്നത്. കുടാതെ ഷോയുടെ റേറ്റിങ്ങ് കുട്ടാനായി ഈ സംഭവം പ്രക്ഷേപണം ചെയ്‌തെന്നും പരാതിയുലുണ്ട്.സംഭവത്തില്‍ സ്റ്റേഷനില്‍ ഹാജരാകാന് ഒവിയയോടും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

About the author

Related

JOIN THE DISCUSSION