സിപിഎം ല്‍ നിന്നും പുറത്താക്കപ്പെട്ട രാജ്യസഭ എംപി ഋതഭ്രത ബാനര്‍ജിക്കെതിരെ ലൈംഗിക ആരോപണവുമായി യുവതി

ബലര്‍ഗട്ട് :ബംഗാളില്‍ നിന്നുള്ള രാജ്യസഭ എംപി ഋതഭ്രത ബാനര്‍ജിക്കെതിരെ ലൈംഗിക ആരോപണവുമായി യുവതി രംഗത്ത്. ബുധനാഴ്ചയാണ് പശ്ചിമ ബംഗാളിലെ ബലര്‍ഗട്ട് സ്വദേശിനിയായ യുവതി പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തി എംപി ക്കെതിരെ പരാതി നല്‍കിയത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ഋതഭ്രത തന്നെ ഡല്‍ഹിയിലുള്ള ഔദ്യോഗിക വസതിയില്‍ വെച്ചടക്കം നിരവധി തവണ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.യുവതി നല്‍കിയ പരാതിയില്‍ ഋതഭ്രത ബാനര്‍ജിക്കെതിരെ ബലര്‍ഗട്ട പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. കേസില്‍ ചോദ്യം ചെയ്യുവാനായി അദ്ദേഹത്തോട് സിഐഡി ഓഫീസില്‍ വെള്ളിയാഴ്ചയ്ക്കകം ഹാജരാകുവാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഋതഭ്രത ബാനര്‍ജിയുമൊത്തുള്ള ചില ചിത്രങ്ങളും വാട്‌സാപ്പ് സന്ദേശങ്ങളും യുവതി പരാതിയോടൊപ്പം പൊലീസിന് സമര്‍പ്പിച്ചിട്ടുണ്ട്.അതേസമയം യുവതിയുടെ ആരോപണങ്ങളെ ഋതഭ്രത ബാനര്‍ജി നിഷേധിച്ചു. പൊതുജനങ്ങള്‍ക്ക് മുന്നില്‍ തന്റെ പ്രതിച്ചായ നഷ്ടപ്പെടുത്താനാണ് യുവതി ഇത്തരം ആരോപണങ്ങളുമായി രംഗത്ത് വരുന്നതെന്നാണ് ഇതേ കുറിച്ച് ചോദിച്ചപ്പോഴുള്ള ഇദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ യുവതി എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ട്വിറ്ററില്‍ കൂടി സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.സിപിഎം പ്രതിനിധിയായാണ് ഋതഭ്രത ബാനര്‍ജി രാജ്യസഭ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ പിന്നീട് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ സിപിഎം ല്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹം ബിജെപി യിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് പീഡന വാര്‍ത്ത പുറത്ത് വരുന്നത്.ഇതോട് കൂടി ഋതഭ്രത ബാനര്‍ജിയുടെ മുന്നോട്ടുള്ള രാഷ്ട്രീയ ഭാവി കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുമെന്നാണ് കരുതപ്പെടുന്നത്.

About the author

Related

JOIN THE DISCUSSION