സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കല്‍, അടിവസ്ത്രങ്ങള്‍ മോഷ്ടിക്കല്‍; ഒടുവില്‍ ഊളന്‍ ഉണ്ണി പിടിയില്‍

വീട്ടില്‍ അതിക്രമിച്ചുകയറി ബഹളമുണ്ടാക്കിയ കുന്നപ്പുഴയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ഊളന്‍ ഉണ്ണി എന്ന മിഥുനി(20)നെ മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കലും, സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കലുമാണ് ഉണ്ണിയുടെ പ്രധാന പണി. വിളവൂര്‍ക്കല്‍ കുരിശുമുട്ടം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചെന്നും, വീട്ടിലെ കാറും പൂന്തോട്ടവും നശിപ്പിച്ചെന്നുമാണ് മിഥുനെതിരായ പരാതി. അടച്ചിട്ടിരുന്ന വീട്ടിലെ മുന്‍വാതില്‍ പൊളിക്കാനും ഇതു തടയാനെത്തിയ പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ശല്യം ചെയ്തതിനു വീട്ടുകാര്‍ യുവാവിനെ നേരത്തേ പറഞ്ഞു വിലക്കിയിരുന്നു. ഇതാണ് ആക്രമണത്തിനു പിന്നില്‍. എസ്‌ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ രാത്രിയോടെ പ്രതി പിടിയിലായി. പ്രദേശത്തെ സ്ത്രീകള്‍ ഉണക്കാനിടുന്ന അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതിന് പിന്നിലും ഉണ്ണിയാണെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. മലയിന്‍കീഴ് കുരിശ് മുട്ടം കെവി നഗര്‍ സ്വദേശിയായ മിഥുന്‍, ഊളന്‍ ഉണ്ണിയെന്ന പേരിലാണ് പ്രദേശത്ത് അറിയപ്പെടുന്നത്. സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കുന്നതിനെ തുടര്‍ന്നാണ് മിഥുന് ഊളന്‍ ഉണ്ണിയെന്ന പേര് വീണതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ വ്യാപകമായി മോഷ്ടിക്കപ്പെടുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. തനിക്കെതിരെ പരാതിപ്പെടുന്നവരുടെ വീട്ടില്‍ കയറി ആക്രമണം നടത്തുന്നതും ഇയാളുടെ രീതിയാണ്.

About the author

Related

JOIN THE DISCUSSION