വിമാനം നിയന്ത്രണം വിട്ട് കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ ഇടിച്ചിറങ്ങി ;പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

കണക്റ്റികട്ട് :ആകാശത്തിലൂടെ സഞ്ചരിച്ചിരുന്ന വിമാനം നിയന്ത്രണം വിട്ട് ലാന്‍ഡ് ചെയ്തത് കാര്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക്. അമേരിക്കയിലെ കണക്റ്റികട്ട് പ്രദേശത്താണ് വിമാനം നിയന്ത്രണം വിട്ട് ഒരു മരത്തിന് തട്ടി കാര്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് ഇടിച്ചിറങ്ങിയത്. ഒരു ചെറുവിമാനമാണ് അപകടത്തില്‍ പെട്ടത്.ആ സമയം വിമാനത്തില്‍ മധ്യവയസ്‌കനായ ഒരു പൈലറ്റ് മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇദ്ദേഹം അപകടത്തില്‍ നിന്നും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തുടര്‍ന്ന് പൈലറ്റിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനം അകാശത്തിലൂടെ കറങ്ങി തിരിഞ്ഞാണ് മരത്തിനിടിച്ച് താഴേക്ക് വീണത്. ശക്തമായ വീഴ്ചയ്ക്ക് ശേഷവും പൈലറ്റിന്റെ ജീവന്‍ തിരിച്ചു കിട്ടിയത് വ്യോമയാന അധികൃതരില്‍ അദ്ഭുതമുളവാക്കി.

 

About the author

Related

JOIN THE DISCUSSION