കടലിനടിയില്‍ നിന്ന് മുകളിലേക്ക് ഡൈവ് ചെയ്തു;യുവാവ് അപൂര്‍വ രോഗാവസ്ഥയുടെ പിടിയില്‍

പെറു : കടലില്‍ മത്സ്യം പിടിക്കുന്നതിനിടയിലുണ്ടായ ഉളുക്കിനെത്തുടര്‍ന്ന് യുവാവ് അപൂര്‍വ ശാരീരികാവസ്ഥയുടെ പിടിയില്‍.അലജാണ്ട്രോ റാമോസ് മാര്‍ട്ടിനെസിനാണ് കടല്‍ ജലത്തില്‍ നിന്ന് പരിക്കേറ്റത്.കടലിനടിയില്‍ നിന്ന് മുകളിലേക്ക് ഡൈവ് ചെയ്ത് പൊങ്ങുമ്പോഴുണ്ടായ ജലാഘാതത്തെ തുടര്‍ന്ന് ശരീരം വീങ്ങിയിരിക്കുകയാണ്. നെഞ്ചും കൈകളും തോളുമെല്ലാം നീരുവെച്ച് വീര്‍ത്തിരിക്കുകയാണ്. വീക്കത്തെ തുടര്‍ന്ന് ശരീരഭാരത്തില്‍ 70 പൗണ്ടിന്റെ വര്‍ധനവുണ്ടായി. ഇദ്ദേഹത്തെ പൂര്‍വ സ്ഥിതിയിലാക്കാന്‍ ഡോക്ടര്‍മാര്‍ പരിശ്രമം തുടരുകയാണ്. നല്ലൊരു ഡൈവറായ അലജാണ്ട്രോ കടലില്‍ മുങ്ങി മത്സ്യം പിടിക്കുകയായിരുന്നു. എന്നാല്‍ രക്തത്തില്‍ അടങ്ങിയിരിക്കുന്ന നൈട്രജനാണ് വില്ലനായത്. വെള്ളത്തിനടിയില്‍ നിന്ന് ഇയാള്‍ മുകളിലേക്ക് പൊടുന്നനെ ഉയര്‍ന്നുപൊങ്ങി.എന്നാല്‍ കടല്‍ ജലത്തിന്റെ സമ്മര്‍ദ്ദവുമായി ശരീരം പൊരുത്തപ്പെട്ടില്ല. ഇതോടെ രക്തത്തിലെ നൈട്രജന്റെ അളവ് കുത്തനെ കൂടുകയും ആഘാതമേല്‍പ്പിക്കുകയുമായിരുന്നു.ഇതോടെ ഇയാളുടെ ശരീരം വിങ്ങിവീര്‍ത്ത് നീരുവെച്ചു. കടുത്ത ശരീരവേദനയും ഇയാള്‍ക്ക് അനുഭവപ്പെടുകയാണ്. ജലത്തില്‍ നിന്നുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ മസ്തിഷ്‌കാഘാതത്തിനും, പക്ഷാഘാതത്തനുമടക്കം കാരണമായേക്കാമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.ശരീരത്തില്‍ നിന്ന് ഇതിനകം 30 ശതമാനം പഴുപ്പ് നീക്കം ചെയ്യാന്‍ സാധിച്ചതായി അലജാണ്ട്രോയെ ചികിത്സിക്കുന്ന ഡോക്ടര്‍ മിഗ്വല്‍ അലാര്‍കോണ്‍ വ്യക്തമാക്കി.

About the author

Related

JOIN THE DISCUSSION