വഹാബ് റിയാസിന് ബോളിംഗ് മറന്ന് പോയോ? ;ക്ഷമ നശിച്ച് ക്യാപ്റ്റനും കോച്ചും; പാക്കിസ്ഥാന്‍ താരത്തിന് ട്രോള്‍ മഴ

ദുബായ് :പാക്കിസ്ഥാന്‍ പേസ് ബോളര്‍ വഹാബ് റിയാസ് ഒരു ബോള്‍ ചെയ്യാനായി റെണ്ണപ്പ് എടുത്തത് 5 തവണ.ഇത് കണ്ട് ക്ഷമ നശിച്ച് ക്യാപ്റ്റനും കോച്ചും. എന്നാല്‍ വീഡിയോ കണ്ട് ചിരിച്ച് മണ്ണ് തപ്പി ക്രിക്കറ്റ് ലോകം. ശ്രീലങ്കയുമായുള്ള  പാക്കിസ്ഥാന്റെ ടെസ്റ്റ് മത്സരത്തിനിടയിലാണ് ടീമിലെ മുതിര്‍ന്ന ബോളറായ വഹാബിന് ബോളിംഗ് മറന്ന് പോയോ എന്ന് കാണികള്‍ക്ക് സംശയം ഉടലെടുത്തത്.ഒന്നാം ഇന്നിങ്ങ്‌സിലെ തന്റെ 11 ാം ഓവര്‍ എറിയാനായി വന്നപ്പോഴാണ് ഒരു ബോള്‍ ചെയ്യാനായി അദ്ദേഹം അഞ്ച് തവണ റെണ്ണപ്പ് എടുത്തത്. ഇത് കണ്ട് ക്രിക്കറ്റ് ലോകം ചിരിച്ച് മറഞ്ഞെങ്കിലും തങ്ങളുടെ സ്റ്റാര്‍ ബോളര്‍ മുഹമ്മദ് ആമിര്‍ ഇല്ലാതെ കളത്തിലിറങ്ങിയ പാകിസ്ഥാന്‍ ടീമിന് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, പ്രത്യേകിച്ചും ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സര്‍ഫാസ് അഹമ്മദും കോച്ച് മിക്കി ആര്‍തറും ഇനി എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി.അവസാനം സഹികെട്ട് കോച്ച് ഗ്യാലറിയില്‍ നിന്നും ദൈഷ്യം പിടിച്ച് പവലിയനിലുള്ളിലേക്ക് പോയി. വഹാബ് റിയാസിന്റെ ഈ കിടിലം പെര്‍ഫോമന്‍സിനെ കുറിച്ച് ട്രാളുകളിറക്കി ചിരിച്ച് മണ്ണ് തപ്പുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍

About the author

Related

JOIN THE DISCUSSION