അത്യുഗ്രന്‍ ദൃശ്യ വിസ്മയം ;ബോളിവുഡില്‍ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന ചിത്രം ‘പദ്മാവതി’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി.

മുംബൈ :ഈ വര്‍ഷം ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 13 ാം നൂറ്റാണ്ടില്‍ ഡല്‍ഹി പ്രദേശം ഭരിച്ചിരുന്ന അലാവുദ്ദീന്‍ ഖില്‍ജി എന്ന സുല്‍ത്താന് ചിത്തോര്‍ഗണ്ടിലെ രാജാവായ രത്‌നസിംഹന്റെ ഭാര്യയായ പദ്മാവതിയോട് തോന്നുന്ന പ്രണയവും തുടര്‍ന്ന് നടന്ന യുദ്ധത്തിന്റേയും കഥയുമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.

പദ്മാവതിയായി ദീപിക പദുക്കോണും അല്ലാവുദ്ദിന്‍ ഖില്‍ജിയായി രണ്‍വീര്‍ സിങ്ങും രത്‌നസിംഹനായി ഷാഹിദ് കപൂറും വേഷമിടുന്നു. കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രാധാന്യം കൊണ്ട് തന്നെ പുറത്തിറങ്ങുന്നതിന് മുന്‍പെ തന്നെ വിവാദങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ് ഈ ചിത്രം. രാജസ്ഥാനിലേയും മധ്യപ്രദേശിലേയും പല പ്രബല ജാതി സംഘടനകളും ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കരുത് എന്ന് ആവശ്യപ്പെട്ട് കോടതികളേയും കേന്ദ്ര സര്‍ക്കാരിനേയും സമീപിച്ചിട്ടുണ്ട്.

About the author

Related

JOIN THE DISCUSSION