ഓപ്പോ, വിവോ, ഷവോമി ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക; നിങ്ങളുടെ ഫോണുകള്‍ പ്രവര്‍ത്തനരഹിതമാകും

ന്യൂഡല്‍ഹി : കുറഞ്ഞ കാലം കൊണ്ട് ഇന്ത്യയില്‍ ഫോണ്‍ വിപണിയില്‍ മുന്‍ നിരയില്‍ എത്തിയ കമ്പനികളാണ് ചൈനീസ് മോബൈലുകളായ ഓപ്പോ, വിവോ, ഷാവോമി, വണ്‍ പ്ലസ് തുടങ്ങിയവ. ഈ ഫോണുകള്‍ ഏതുനിമിഷവും പ്രവര്‍ത്തനരഹിതമാകാമെന്നു മുന്നറിയിപ്പ്. കേന്ദ്ര സര്‍ക്കാര്‍ ആണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നില്‍. രാജ്യ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് ഇത്തരത്തില്‍ ഒരു തീരുമാനം വരുന്നത് എന്നും പറയപ്പെടുന്നു. നിലവില്‍ 91 ല്‍ തുടങ്ങുന്ന ഐ.എം.ഇ.ഐ നമ്പര്‍ സീരീസിലുള്ള ഫോണുകള്‍ മാത്രമാണ് ഇന്ത്യയില്‍ വില്‍ക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ എന്നാല്‍ ഓപ്പോ, വിവോ, ഷാവോമി, വണ്‍ പ്ലസ് തുടങ്ങിയ ചൈനീസ് കമ്പനികള്‍ ഐ.എം.ഇ.ഐ നമ്പരില്‍ കൃത്രിമം കാണിച്ചാണ് ഇന്ത്യയില്‍ വില്‍ക്കുന്നതെന്നാണ് സൂചന. ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കമ്പനികളില്‍ നിന്നും ലഭിക്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഫോണുകള്‍ വിശദപരിശോധനയ്ക്കു വിധേയമാക്കുമെന്നും വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പരിശോധനയില്‍ ചൈനീസ് നിര്‍മ്മിത ഫോണുകള്‍ ഇന്ത്യന്‍ ഐ.എം.ഇ.ഐ അടിസ്ഥാനമാക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തുന്നതോടെ ഫോണുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്നാണു വിദഗ്തര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ചൈനയില്‍ നിന്നും ഇന്ത്യയിലേക്കു കടത്തുന്നതിനിടെ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചൈനീസ് ഐഎംഇഐ സീരിസില്‍പ്പെട്ട ഫോണുകള്‍ അടുത്തിടെ പിടികൂടിയിരുന്നു. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുള്ള ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുടെ പേരിലെത്തിയതായിരുന്നു ഈ കൊറിയറുകള്‍. ഏതുനിമിഷവും ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന കാര്യം മുന്നില്‍ക്കണ്ട് ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങാനുള്ള ശ്രമവും ഓപ്പോ, വിവോ എന്നീ കമ്പനികള്‍ തുടങ്ങിയിട്ടുണ്ട്. വ്യാജ ഉല്‍പ്പന്നമാണെന്നുകണ്ടെത്തിയതിനെ തുടര്‍ന്ന്, മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ പോറല്‍ വീഴാതിരിക്കാന്‍ ഒട്ടിക്കുന്ന ടെംപേഡ് ഗ്ലാസ് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍നിരോധനം ഏര്‍പ്പെടുത്തിയതും ഇതോടൊപ്പം ചേര്‍ത്തു കാണേണ്ടതാണ്. നിലവില്‍ കൈവശമുള്ള സ്റ്റോക്കുകള്‍ ഓണവിപണിയില്‍ വിറ്റുതീര്‍ക്കാനുള്ള ശ്രമങ്ങളാണു കമ്പനികള്‍ നടത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപടിയെ തുടര്‍ന്നു പ്രവര്‍ത്തനരഹിതമാകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി തിരിച്ചെടുക്കില്ലെന്നതും ഉപഭോക്താവിനു പണം തിരികെ നല്‍കില്ല എന്നതുമാണ് ഇതില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത. നഷ്ടപരിഹാരം ആവശ്യപ്പെട്ടു ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും നിലവില്‍ തടസ്സമുണ്ട്. ചൈനീസ് കമ്പനിയുടെ ഫോണുകള്‍ വാങ്ങാതിരിക്കുക എന്നത് മാത്രമാണ് ഉപഭോക്താക്കള്‍ക്കു സ്വീകരിക്കാവുന്ന മാര്‍ഗമെന്ന് വിപണിയിലെ വിദഗ്തര്‍ മുന്നറിയിപ്പ് നല്‍കുന്നു.

About the author

Related

JOIN THE DISCUSSION