ക്ലെച്ചെവിടെ ക്ലെച്ചെവിടെ ???? ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ ചവിട്ടിയ വൃദ്ധന്‍ ; കാര്‍ കുതിച്ച് കടമുറി തകര്‍ത്തു

ജര്‍മ്മനി :വാഹനം സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അത് നമ്മുടെ കൈ വിട്ട് പോകും. ഏകാഗ്രതയും ശ്രദ്ധയും ഒരു ഡ്രൈവറെ സംബന്ധിച്ചെടുത്തോളം അത്യന്താപേക്ഷിതമായ
കാര്യങ്ങളാണ്. ഒപ്പം വാഹനത്തിലെ യന്ത്രഭാഗങ്ങളെ കുറിച്ചുള്ള ആവശ്യമായ അറിവും കയ്യടക്കത്തോടുള്ള ഉപയോഗവും അനിവാര്യം. അല്ലെങ്കില്‍ നമ്മുടെ മോശം ഡ്രൈവിങ്ങ് ഗുരുതര അപകടങ്ങള്‍ ക്ഷണിച്ച് വരുത്തും.അത്തരത്തിലൊരു പറ്റാണ് ഈ മധ്യ വയസ്‌കനായ വ്യക്തിക്കും സംഭവിച്ചത്.ജര്‍മ്മനിയിലാണ് സംഭവം. ഒരു പെട്രാള്‍ പമ്പിനരികെ നിന്നും കാറ് വളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ ബ്രേക്ക് ചവിട്ടുന്നതിന് പകരം അദ്ദേഹം ചവിട്ടിയത് ആക്‌സിലറേറ്റര്‍. ആ നീക്കത്തെ ഒരു വിധം പിടിച്ച് നിര്‍ത്തിയെങ്കിലും പരിഭ്രാന്തനായ മധ്യ വയസ്‌കന്‍ അടുത്ത പടിയായി റിവേര്‍സ് ഗിയര്‍ ഇടുന്നതിന് പകരം ഇട്ടത് മുന്‍പിലോട്ട് പോകേണ്ട ഗിയര്‍.അശ്രദ്ധയില്‍ ആക്‌സിലേറ്റര്‍ വീണ്ടും ചവിട്ടിയപ്പോള്‍ കാര്‍ മുന്നോട്ട് കുതിച്ചൊരു കടയ്ക്കുള്ളിലേക്ക് കയറി. ഭാഗ്യത്തിന് കടയില്‍ ആള്‍ക്കാര്‍ കുറവായത് കൊണ്ട് തന്നെ വാഹനം ആരുടെ ദേഹത്തും ഇടിച്ചില്ല. വൃദ്ധനെ ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 46,000 യൂറോയുടെ നഷ്ടം ആ ഒറ്റ ഇടിയില്‍ വൃദ്ധന്‍ വരുത്തി വെച്ചു. അതായത് ഇന്ത്യന്‍ രുപ 35 ലക്ഷത്തിനും മേലെ…

About the author

Related

JOIN THE DISCUSSION