ഈ ‘പുരുഷവിവാഹ’ത്തിന് പിന്നില്‍ ഒരു കഥയുണ്ട്

ഇന്‍ഡോര്‍ : മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കഴിഞ്ഞദിവസം ഒരു വിവാഹം നടന്നു. സാധാരണഗതിയില്‍ ആണും പെണ്ണുമാണ് വിവാഹിതരാവുന്നതെങ്കില്‍ ഇത് രണ്ട് പുരുഷന്‍മാര്‍ തമ്മിലായിരുന്നു.സ്വവര്‍ഗ വിവാഹത്തിന് നിരോധനമുള്ള രാജ്യമാണ് ഇന്ത്യ. ഇവിടെയെങ്ങനെ ഇത്തരത്തിലൊരു വിവാഹം നടന്നുവെന്ന് ചിന്തിച്ച് തലപുകയ്‌ക്കേണ്ട. ഈ വിവാഹത്തിന് പിന്നില്‍ മറ്റൊരുദ്ദേശമുണ്ട്. മഴയുടെ ദേവനെന്ന് വിശ്വസിക്കുന്ന ഇന്ദ്രദേവനെ പ്രീതിപ്പെടുത്താനാണ് പരമ്പരാഗത ഹിന്ദു ചടങ്ങില്‍ രണ്ട് പുരുഷന്‍മാര്‍ കല്യാണം കഴിച്ചത്. ഇങ്ങനെ ചെയ്താല്‍ ഇന്ദ്രദേവന്റെ അനുഗ്രഹം മഴയായി ലഭിക്കുമെന്നാണ് ഇവരുടെ സങ്കല്‍പ്പം.ഈ വര്‍ഷം ഇന്‍ഡോറില്‍ മഴയില്‍ 20 ശതമാനത്തിന്റെ കുറവാണുണ്ടായത്. മഴലഭ്യതയില്‍ വര്‍ധനയുണ്ടാകാനാണ് ഇരുവരും വിവാഹത്തിലേര്‍പ്പെട്ടത്.ഇരുവരുടെയും ഭാര്യമാരും കുട്ടികളും ഇതിന് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു.വിശ്വാസത്തിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ക്കുവേണ്ടി മാത്രമുള്ള വിവാഹമാണിത്. അസാധാരണമായ കാര്യങ്ങള്‍ നിര്‍വഹിച്ചാല്‍ ദൈവപ്രീതി സാധ്യമാണെന്നാണ് ഇവിടുത്തെ പ്രാദേശിക വിശ്വാസം.ചടങ്ങിന്റെ ഭാഗമായി പാട്ടും നൃത്തവുമെല്ലാമുണ്ടായിരുന്നു.പരമ്പരാഗത വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് അഗ്നിസാക്ഷിയായിട്ടായിരുന്നു ചടങ്ങുകള്‍. ഹൈന്ദവ പുരോഹിതന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. വിവാഹ വിരുന്നിന് ശഷം വരന്‍മാര്‍ അവരവരുടെ കുടുംബങ്ങളിലേക്ക് മടങ്ങുകയും ചെയ്തു.

About the author

Related

JOIN THE DISCUSSION