മന്ത്രിയ്ക്ക് നഗ്നപാവ വിനയായി

മന്ത്രിയ്ക്ക് നഗ്നപാവ വിനയായി

വ്യവസായിയില്‍ നിന്ന് നഗ്ന പാവ സ്വീകരിച്ച ചിലി ധനകാര്യ മന്ത്രി വെട്ടിലായി. പാവയിലെ എഴുത്താണ് മന്ത്രിയ്ക്ക് വിനയായത്. ഒടുവില്‍ മാപ്പ് പറയേണ്ടിയും വന്നു.

സമ്മാനമായി കിട്ടിയ നഗ്നപാവ തനിക്ക് വിനയാകുമെന്ന് ചിലിയന്‍ മന്ത്രി ഫലീപ് സെസ്പഡസി കരുതിയതേയല്ല. റോബര്‍ട്ടോ ഫന്റൂസിയെന്ന വന്‍കിട വ്യവസായിയില്‍ നിന്നാണ് ചിലിയന്‍ ധനകാര്യമന്ത്രി നഗ്നപാവയെ സ്വീകരിച്ചത്. ഒരു സത്കാര ചടങ്ങിനിടെയാണ് ഫന്റൂസി മന്ത്രിക്ക് പാവ നല്‍കിയത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ എന്ന വാചകത്താല്‍ വായ് മൂടി കെട്ടിയതായിരുന്നു നഗ്നപാവ. നൂറ് വാട്ട് ചിരിയുമായാണ് മന്ത്രി പാവയെ സ്വീകരിച്ചത്. ചിരിച്ചുകൊണ്ട് പാവയെയും കയ്യില്‍ പിടിച്ച് നില്‍ക്കുന്ന മന്ത്രിയുടെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. naked-doll-nyusuഇതോടെ മന്ത്രി പുലിവാലുപിടിച്ച സ്ഥിതിയായി.പാവയുടെ വായ്മൂടിക്കെട്ടിയ വാക്യങ്ങള്‍ സ്ത്രീ സമൂഹത്തെ ചൊടിപ്പിച്ചു. ചിലിയന്‍ പുരുഷ സമൂഹത്തിന്റെ സ്ത്രീ വിരുദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ആക്ഷേപങ്ങളുയര്‍ന്നു. മന്ത്രിയുടെ സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണിതെന്നും രൂക്ഷ പ്രതികരണങ്ങളുണ്ടായി. പാവ നഗ്നയാണെന്നതിനപ്പുറം അതിലെ പരാമര്‍ശങ്ങളാണ് പ്രതിഷേധത്തിന് ആളിക്കത്തിച്ചത്. ഇതോടെ മന്ത്രി മാപ്പു പറയേണ്ടി വന്നു. നഗ്നയായ പാവയെ കിട്ടിയെ താന്‍ അന്ധാളിപ്പിലായിപ്പോയതാണെന്ന് മന്ത്രി കുറ്റസമ്മതവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *