കച്ചവട പങ്കാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

മുബൈ :ബിസിനസ്സ് പങ്കാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതില്‍ യുവാവ് അറസ്റ്റില്‍. മുംബൈ ചാര്‍ക്കോപ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് 24 വയസ്സുള്ള യുവാവ് 13 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത്.പെണ്‍കുട്ടിയുടെ ആച്ഛനൊപ്പം നഗരത്തില്‍ ചെറുപലഹാരങ്ങള്‍ വില്‍ക്കുന്ന കച്ചവടത്തില്‍ ഏര്‍പ്പെട്ട് വരുകയായിരുന്നു യുവാവ്. ഒരേ ഗ്രാമവാസികള്‍ ആയത് കൊണ്ട് തന്നെ പെണ്‍കുട്ടിയുടെ അച്ഛന്‍ വാടകയ്‌ക്കെടുത്ത് കൊടുത്ത തൊട്ടടുത്ത മുറിയിലായിരുന്നു യുവാവ് താമസിച്ചിരുന്നത്. പെണ്‍കുട്ടിയുമായ് വളരെ അടുത്തിടപഴകുമായിരുന്ന യുവാവ് അവരുടെ വീട്ടില്‍ നിന്ന് തന്നെയായിരുന്നു ഭക്ഷണവും കഴിച്ചു വന്നിരുന്നത്.അസാധാരണമായി ഭാരം വര്‍ദ്ധിക്കുന്നതില്‍ സംശയം തോന്നി മാതാപിതാക്കള്‍ കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പെണ്‍കുട്ടി 6 മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. എന്നാല്‍ ഗര്‍ഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞ് പോയതിനാല്‍ ഡോക്ടര്‍മാര്‍ ഇതിനു വിസ്സമ്മതിച്ചു. ഇതേ തുടര്‍ന്ന് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് പെണ്‍കുട്ടിയിപ്പോള്‍.കച്ചവട ആവശ്യത്തിനുള്ള ചെറു പലഹാരങ്ങള്‍ ഉണ്ടാക്കുന്ന മുറിയില്‍ വെച്ച് ഒന്നില്‍ കൂടുതല്‍ തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് യുവാവ് മൊഴി നല്‍കിയിരിക്കുന്നത്.

About the author

Related

JOIN THE DISCUSSION