അത്യന്തം അപകടാവസ്ഥയില്‍ വീട്ടമ്മ;കാലിന്റെ ഭാരം 60 കിലോ

ധാക്ക: വലതുകാലിന്റെ ഭീമാകാരത്വത്താല്‍ ഉഴലുകയാണ് ബംഗ്ലാദേശ് സ്വദേശി റസിയ ബീഗം.മന്തുരോഗത്തെ തുടര്‍ന്ന് വലതു കാലിന്റെ പാദം മുതല്‍ അരയോളം വികൃതരൂപത്തില്‍ വീങ്ങി വന്നിരിക്കുകയാണ്. ഇപ്പോള്‍ ഈ 40 കാരിയുടെ വലതുകാലിന് 60 കിലോ ഭാരമുണ്ട്. 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ രണ്ടാം കുഞ്ഞിന് ജന്‍മം നല്‍കിയതിന് പിന്നാലെയാണ് റസിയ ബീഗം ഈ രോഗത്തിന്റെ പിടിയിലാകുന്നത്.വിദഗ്ധ ചികിത്സയ്ക്കായി ധാക്ക മെഡിക്കല്‍ കോളജില്‍ ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്.കൊതുകുകടിയിലൂടെയാണ് രോഗബാധയുണ്ടായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. നടക്കാനും മൂത്രമൊഴിക്കാനുമെല്ലാം ഇവര്‍ വൈഷമ്യം നേരിടുകയാണ്. വിദഗ്ധ പരിശോധനകളും വിവിധ ശസ്ത്രക്രിയകളും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം രോഗം വയറിലേക്ക് വ്യാപിച്ചാല്‍ സ്ഥിതി ഗുരുതരമാകും.തീര്‍ത്തും സാധാരണ കുടുംബമാണ് ഇവരുടേത്. അതിനാല്‍ തന്നെ ഭീമമായ ചികിത്സാ ചിലവ് ഇവര്‍ക്ക് താങ്ങാവുന്നതല്ല.ചികിത്സാ ചെലവ് കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുകയാണ് ഈ കുടുംബം. ലോകത്താകമാനം 120 ദശലക്ഷം പേര്‍ക്ക് മന്ത് രോഗമുണ്ടെന്നാണ് കണക്ക്.

About the author

Related

JOIN THE DISCUSSION