രണ്ട് കുട്ടികളുടെ അമ്മയായ യുവതി അവിവാഹിതനായ കാമുകനോടൊപ്പം തൂങ്ങി മരിച്ച നിലയില്‍

റായ്പൂര്‍ :രണ്ട് കുട്ടികളുടെ അമ്മയായ യുവതി അവിവാഹിതനായ തന്റെ കാമുകനോടൊപ്പം തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. ചത്തീസ്ഗഢിലെ റായ്പൂര്‍ ജില്ലയിലാണ് ഈ ദാരുണമായ സംഭവം. റായ്പൂര്‍ ജില്ലയില്‍, പലാരി ഗ്രാമത്തിലെ നാരായണ്‍ സാഹയുടെ ഭാര്യയായ 33 വയസ്സുള്ള അഞ്ജന സാഹയാണ് 23 വയസ്സുള്ള  ലക്ഷ്മികാന്തിനൊപ്പം ഗ്രാമത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.ഇവര്‍ കഴിഞ്ഞ 5 വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്താണ് നാരായണ്‍ സാഹ ഈ ബന്ധം അറിയുന്നത്. ഇതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് നാട്ടുക്കൂട്ടം വിളിച്ച് ഗ്രാമമുഖ്യന്‍ അഞ്ജനയില്‍ നിന്ന് ഇനി തെറ്റുകള്‍ ആവര്‍ത്തിക്കില്ല എന്ന ഉറപ്പ് വാങ്ങിയിരുന്നു. ഗ്രാമമുഖ്യന്റെ ഉപദേശം മാനിച്ച് നാരായണ്‍ സാഹയോടൊപ്പം വീട്ടിലേക്ക് പോയ അഞ്ജന രാത്രിയില്‍ ലക്ഷ്മികാന്തിനൊപ്പം കൃഷിസ്ഥലത്തിന് അരികിലായുള്ള മരച്ചുവട്ടിലെത്തി. അവിടെ വെച്ച് കാമുകന്‍ യുവതിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയതിന് ശേഷമാണ് ഇവര്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത്.

About the author

Related

JOIN THE DISCUSSION