രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ യുവതി വെള്ളത്തിലേക്ക് വീണു; കരയ്ക്കുണ്ടായിരുന്ന കാഴ്ചക്കാരന്‍ എടുത്തുചാടി

കനത്ത മഴയിലെ കുത്തൊഴുക്കില്‍പ്പെട്ട ദമ്പതികളെ അതിസാഹസികമായി രക്ഷപ്പെടുത്തി നാട്ടുകാര്‍. ഞായറാഴ്ച ഡെറാഡൂണില്‍ കനത്ത മഴയെ തുടര്‍ന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികള്‍ റോഡിലെ കുത്തിയൊലിക്കുന്ന വെള്ളത്തില്‍ അകപ്പെട്ടു. മുങ്ങിക്കൊണ്ടിരിക്കുന്ന കാറില്‍ ആളുകളുണ്ടെന്ന് മനസിലാക്കിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഏണിയും വടിയുമൊക്കെ ഉപയോഗിച്ച് ഇവര്‍ കാറിനകത്തു നിന്നും ദമ്പതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. മരക്കമ്പുകള്‍ കൊണ്ട് ഇവര്‍ നിര്‍മ്മിച്ച ഏണിയില്‍ ചിവിട്ടി കാറിനകത്തു നിന്നും പുറത്തേക്കു നീങ്ങിയ യുവതി പെട്ടെന്ന് കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് വീണു. എന്നാല്‍ സംശയിച്ച് നില്‍ക്കാതെ റോഡിന് സമീപം നില്‍ക്കുന്നവര്‍ വെള്ളത്തിലേക്ക് എടുത്തുചാടി യുവതിയെ രക്ഷിച്ചു. സമയോചിതമായി ഇടപെട്ടതിനാല്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാനായി. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവും രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് എല്ലാ മഴക്കാലത്തും ഇത്തരത്തില്‍ അപകടമുണ്ടാവാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു പ്രയോജനമില്ലെന്നും ഇവര്‍ അറിയിച്ചു. എന്തായാലും രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

About the author

Related

JOIN THE DISCUSSION