മോദി രാജ്യം കുളംതോണ്ടി

മോദി രാജ്യം കുളംതോണ്ടി

മോദി ഉപേക്ഷിച്ചതോടെ ആ കുടുംബം രക്ഷപ്പെട്ടു; എന്നാല്‍ രാജ്യം കുളംതോണ്ടിയെന്ന് വി.എസ് അച്യുതാനന്ദന്‍.

നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വതസിദ്ധമായ ശൈലിയില്‍ വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന്‍. സാധാരണക്കാര്‍ അധ്വാനിച്ചുണ്ടാക്കിയ പണം ബാങ്കില്‍ പിടിച്ചു വച്ച മോദി വ്യവസായികളുടെ നാല്‍പ്പതിനായിരം കോടി രൂപയുടെ കടമാണ് എഴുതി തള്ളിയത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കാരത്തിനെതിരായ ജനവികാരമാണ് മനുഷ്യച്ചങ്ങലയില്‍ കണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭായിയോം ബഹനോം എന്ന് തൊള്ളകീറി വിളിച്ചു പറഞ്ഞു കൊണ്ട് ജനങ്ങളെ ദ്രോഹിക്കുകയാണ് മോദി ചെയ്യുന്നത്. സമ്പദ്ഘടനയെ അല്ല ജനങ്ങളെയാണ് മോദി ക്യാഷ്‌ലെസാക്കിയതെന്നും വി.എസ് പരിഹസിച്ചു. രാഷ്ട്രത്തിന് വേണ്ടിയാണ് കുടുംബത്തെ ഉപേക്ഷിച്ചതെന്നാണ് മോദി പറയുന്നത്. അതുകൊണ്ട് ആ കുടുംബം രക്ഷപ്പെട്ടു, എന്നാല്‍ രാജ്യം കുളംതോണ്ടി, വി.എസ് പറഞ്ഞു. അന്‍പത് ദിവസം കൊണ്ട് എല്ലാം സാധാരണ നിലയിലാവും. ഇതിനുള്ളില്‍ നോട്ട് നിരോധനം പരാജയമാണെന്ന് ബോധ്യപ്പെട്ടാല്‍ തന്നെ തൂക്കികൊന്നോള്ളൂ എന്നാണ് മോദി പറഞ്ഞത്. ഇമ്മാതിരി വിടുവായത്തമാണ് മോദി പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *