മോദിയെക്കുറിച്ചാകുമ്പോള്‍ ഉത്തരം മുട്ടും

മോദിയെക്കുറിച്ചാകുമ്പോള്‍ ഉത്തരം മുട്ടും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്ന വിവരാവകാശ ഓഫീസര്‍ക്ക് കാല്‍ ലക്ഷം രൂപ പിഴ.

ഡല്‍ഹി സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദ് എന്ന അഭിഭാഷകനാണ് നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. എന്നാല്‍ ഡല്‍ഹി സര്‍വ്വകലാശാല വിവരാവകാശ ഓഫീസര്‍ മീനാക്ഷി സഹായി പ്രസ്തുത ചോദ്യത്തിന് മറുപടി നല്‍കിയില്ല. അപേക്ഷയുടെ ഫീസായി പോസ്റ്റല്‍ ഓര്‍ഡര്‍ നല്‍കിയത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് മുഹമ്മദ് ഇര്‍ഷാദിന്റെ അപേക്ഷ തള്ളിയത്.modi-certificate-nyusu ഇതോടെയാണ് ഇവരില്‍ നിന്ന് ഇരുപത്തയ്യായിരം രൂപ പിഴ ഈടാക്കാന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ എം ശ്രീധര്‍ ആചാര്യലു ഉത്തരവിട്ടിരിക്കുന്നത്. ചോദ്യത്തിന് ഉത്തരം നല്‍കാതിരിക്കുകയും ആവശ്യമായ വിവരം രേഖകളടക്കം നല്‍കാതിരുന്നത നടപടി കാല്‍ക്കാശിന് വിലയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടണം എന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കോടതിയെ സമീപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *