‘മോഹന്‍ലാല്‍ വട്ടുകേസിന് കൂട്ടുനിന്നു’

‘മോഹന്‍ലാല്‍ വട്ടുകേസിന് കൂട്ടുനിന്നു’

‘ഒ രാജഗോപാലിന് തലയ്ക്ക് സുഖമില്ലെന്നും മോഹന്‍ലാല്‍ കള്ളപ്പണക്കാരനാണെന്നും മന്ത്രി എം എം മണി.

ഒ രാജഗോപാലിനും മോഹന്‍ലാലിനും വൈദ്യുതി മന്ത്രി മന്ത്രി എം എം മണിയുടെ പരിഹാസം. രാജഗോപാലിന്റെ തലയ്ക്ക് സുഖമില്ലെന്ന് എം എം മണി പറഞ്ഞു. പ്രായം ചെന്നതിന്റെ കുഴപ്പമാണെന്നാണ് തോന്നുന്നത്. കേരള ജനതയ്ക്ക് പറ്റിയ വിഢിത്തമാണ് രാജഗോപാലിനെ വിജയിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോഹന്‍ലാലിന്റെ കൈയ്യില്‍ നിറയെ കള്ളപ്പണമാണ് അത് മറയ്ക്കാനാണ് മോദിയെ അനുകൂലിക്കുന്നത്. എനിക്ക് ആരാധനയുള്ള മനുഷ്യനാണ് അദ്ദേഹം. പക്ഷേ അദ്ദേഹം ഈ വട്ടുകേസിന് കൂട്ടുനിന്നതില്‍ വലിയ സങ്കടം തോന്നി. കള്ളപ്പണമുപയോഗിച്ച് രാജ്യത്ത് മുഴുവനും തിയേറ്ററുകളും വച്ച് നല്ല സുഖസൗകര്യമാണ്. mm-mani-nyusuഎന്ത് മണ്ണാങ്കട്ടയ്ക്കാണെങ്കിലും തൊടുപുഴയില്‍ വരെ പണിതു വച്ചിരിക്കുകയാണെന്നും മണി പരിഹസിച്ചു.മോഹന്‍ലാലിനെതിരെ നിശിത വിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രനും രംഗത്തെത്തി. മിസ്റ്റര്‍ പുലിമരുകന്‍,ഒരു കാര്യം പറഞ്ഞേക്കാം.നിങ്ങളുടെ സിനിമ കാണാന്‍ വരുന്നത് ഈ പാവപ്പെട്ട ആളുകളാണ്. അവരുടെ കാശാണ് 101 കോടി. അതെല്ലം കിട്ടി പുലിമുരുകനായപ്പോള്‍ നാട്ടിലെ പാവങ്ങളെ അവഹേളിക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല. അതുനല്ലതല്ല എന്നേ ഇപ്പോള്‍ പറയുന്നുള്ളൂവെന്നും പന്ന്യന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *