തോട്ടണ്ടി ക്രമക്കേടില്‍ അന്വേഷണം

തോട്ടണ്ടി ക്രമക്കേടില്‍ അന്വേഷണം

തോട്ടണ്ടി വാങ്ങിയതില്‍ 10.34 കോടി രൂപയുടെ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഭര്‍ത്താവിനുമെതിരെ വിജിലന്‍സ് അന്വേഷണം.

അഴിമതി ആരോപണങ്ങള്‍ പിണറായി വിജയന്‍ സര്‍ക്കാരിനും വിനയാവുകയാണ്. തോട്ടണ്ടി ഇറക്കുമതിയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടതാണ് സര്‍ക്കാരിന് തിരിച്ചടിയാകുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ് ആണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഭര്‍ത്താവിനുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. അഡ്വ. പി റഹീമിന്റെ പരാതിയിലാണ് നടപടി. കശുവണ്ടി വികസന കോര്‍പറേഷനും കാപെക്‌സും ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ തോട്ടണ്ടി വാങ്ങിയതില്‍ 10.34 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് വിഡി സതീശന്‍ എംഎല്‍എയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. mercykkuttiamma-nyusuവിഷയം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും അഴിമതി തെളിയിച്ചാല്‍ രാജിവെയ്ക്കാമെന്നുമായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ സഭയിലെ മറുപടി. ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം ആവശ്യം തള്ളുകയും ചെയ്തു. ഇതേ ആരോപണത്തിലാണ് ഇപ്പോള്‍ ജേക്കബ് തോമസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ടെന്‍ഡറില്‍ ഡോളര്‍ നിരക്കില്‍ രേഖപ്പെടുത്തിയ തോട്ടണ്ടി വാങ്ങിയത് ഇന്ത്യന്‍ രൂപയിലായതിനാല്‍ ഉണ്ടായ തെറ്റിദ്ധാരണയാണ് സതീശന്റെ ആരോപണത്തിന് കാരണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *