സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ യുവാവ് നടത്തിയത് ക്രൂരമായ കൊലപാതകം ;സുഹൃത്തിനെ കൊന്നതിന് ശേഷം ലോറിക്കടിയില്‍ മൃതദേഹം ഒളിപ്പിച്ചു

ഗ്വോളിയോര്‍ :സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാനുള്ള ആവേശത്തില്‍ യുവാവ് നടത്തിയത് ക്രൂരമായ കൊലപാതകം. സ്വന്തം സുഹൃത്തിനെ ചതിയിലൂടെ വീടിന് പുറത്ത് വിളിച്ച് വരുത്തി കത്തികൊണ്ട് ക്രൂരമായി കുത്തിക്കൊല്ലുകയായിരുന്നു. മധ്യപ്രദേശിലെ ഗ്വോളിയോറിലാണ് ഈ ദാരുണമായ കൊലപാതകം അരങ്ങേറിയത്.ഗ്വോളിയോറിലെ ഹസീര പ്രദേശത്ത് താമസിക്കുന്ന ആകാശാണ് തന്റെ സുഹൃത്തായ പ്രശാന്തിനെ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രശാന്തിന്റെ ഭാര്യ പിങ്കിയോട് ആകാശിന് അടക്കാനാവാത്ത പ്രണയമായിരുന്നു. ആകാശും പ്രശാന്തും കഞ്ചാവിന് കടുത്ത അടിമകളും ആയിരുന്നു. പിങ്കിയെ ഏതു വിധേനയും സ്വന്തമാക്കണമെന്ന് മനസ്സിലുറപ്പിച്ച ആകാശ് മയക്കുമരുന്ന് നല്‍കാമെന്ന വ്യാജേന പ്രശാന്തിനെ വീട്ടില്‍ നിന്നും പുറത്തേക്ക് വിളിച്ചു വരുത്തി.ഇരുവരും ചേര്‍ന്ന് കഞ്ചാവ് വലിച്ചതിന് ശേഷം അബോധാവസ്ഥയിലായ പ്രശാന്തിനെ സുഹൃത്തുകളുടെ സഹായത്തോടെ ആകാശ് കുത്തിക്കൊല്ലുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം പ്രദേശത്തെ ഒരു ഭക്ഷണ ശാലയ്ക്ക് അരികിലായി നിര്‍ത്തിയിട്ട ലോറിക്ക് അടിയില്‍ ഉപേക്ഷിച്ചു.മരണത്തെ കുറിച്ചുള്ള പൊലീസ് അന്വേഷണം കെട്ടടങ്ങിയതിന് ശേഷം സുഹൃത്തിന്റെ ഭാര്യയോട് തന്റെ വിവാഹ സന്നദ്ധത അറിയിക്കാമെന്നായിരുന്നു ആകാശിന്റെ കണക്ക്കൂട്ടല്‍. എന്നാല്‍ അതിനിടയില്‍ വിദഗ്ദമായി നടന്ന അന്വേഷണത്തിനൊടുവില്‍ ആകാശ് പൊലീസ് പിടിയിലാവുകയായിരുന്നു.

About the author

Related

JOIN THE DISCUSSION