മൃഗശാലയിലെത്തിയ കുഞ്ഞിനോട് സിംഹത്തിന്റെ സ്‌നേഹപ്രകടനം:വീഡിയോ വൈറല്‍

സിംഹക്കുട്ടിയുടേതെന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ച കുരുന്നിനോട് സ്‌നേഹം പ്രകടിപ്പിക്കുന്ന സിംഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ജോര്‍ജ്ജിയയിലെ അറ്റ്‌ലാന്‍ഡ് മൃഗശാലയില്‍ നിന്നുള്ളതാണ് അത്യന്തം കൗതുകം ജനിപ്പിക്കുന്ന ദൃശ്യങ്ങള്‍.സിംഹങ്ങള്‍ കിടക്കുന്ന ചില്ലുകൂടിനരികെ കുഞ്ഞിനെ നിര്‍ത്തിയപ്പോഴാണ് സിംഹം വാത്സല്യം പ്രകടിപ്പിച്ചത്. സിംഹക്കുട്ടിയുടേതിന് സമാനമായ വസ്ത്രമാണ് സിംഹത്തെ ആദ്യം ആകര്‍ഷിച്ചത്.എന്നാല്‍ പിന്നീട് ചില്ലുപിടിച്ച് എഴുന്നേറ്റ് നില്‍ക്കുന്ന കുരുന്നിനെ സിംഹം കൊഞ്ചിക്കുന്നത് കാണാം. തൊടാനും തലോടാനുമൊക്കെ ശ്രമിക്കുന്നുണ്ട്.പക്ഷേ ചില്ല് തടസമാകുന്നതിന്റെ ബുദ്ധിമുട്ട് സിംഹത്തില്‍ പ്രകടമാണ്.സ്‌നേഹവാത്സല്യങ്ങളോടെയുള്ള സിംഹത്തിന്റെ പെരുമാറ്റം കുഞ്ഞിലും കൗതുകം ജനിപ്പിക്കുന്നുണ്ട്. ഭയമേതുമില്ലാതെയാണ് കുഞ്ഞ് സിംഹത്തോട് കളിയില്‍ ഏര്‍പ്പെടുന്നത്.

About the author

Related

JOIN THE DISCUSSION