ഭാര്യയുടെ ചുണ്ടിന്റെ ചിത്രം അടിവയറ്റില്‍ ടാറ്റു കുത്തി പ്രശസ്ത ഫുട്‌ബോള്‍ താരം മെസ്സി ; ചിത്രത്തെ ആഘോഷമാക്കി ആരാധകര്‍

അര്‍ജന്റീന :ശരീരത്തില്‍ പച്ച കുത്തുക എന്നത് ഫുട്‌ബോള്‍ കളിക്കാരെ സംബന്ധിച്ചെടുത്തോളം ഒഴിച്ചു കൂടാനാവാത്ത സംഗതിയാണ്. ഗോള്‍ അടിച്ചതിന് ശേഷമുള്ള ആഹ്ലാദ പ്രകടനത്തില്‍ സ്വന്തം ബനിയന്‍ ഊരി ഗാലറിയുടെ ആരവങ്ങള്‍ക്ക് നേരെ ശരീരത്തില്‍ പതിപ്പിച്ച ടാറ്റു കാണിക്കുക എന്നത് പല കളിക്കാര്‍ക്കും ഒരു ഹരമാണ്. ഇക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലെയണല്‍ മെസ്സി.നിരവധി ചിത്രങ്ങളാണ് അദ്ദേഹം തന്റെ ശരീരത്തില്‍ പച്ച കുത്തിയിട്ടുള്ളത്.ഇപ്പോള്‍ ഏറ്റവും പുതിയതായി താരമിപ്പോള്‍ തന്റെ ഭാര്യയുടെ ചുണ്ടിന്റെ ചിത്രം ടാറ്റുവാക്കിയിരിക്കുകയാണ് എന്നതാണ് ഏറെ കൗതുകകരമായ വാര്‍ത്ത. അതും ടാറ്റു കുത്തിയ സ്ഥലം ആണ് ബഹു രസം. തന്റെ അരയ്ക്ക് തൊട്ട് മുകളില്‍ അടിവയറിലായാണ് ലിപ്പ് ടാറ്റുവിന്റെ സ്ഥാനം.മെസ്സി അടുത്തിടെ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയിലാണ് ഈ ടാറ്റു ആരാധകര്‍ കണ്ടുപിടിച്ചത്. തന്റെ ഭാര്യയെ ചേര്‍ത്ത് പിടിച്ച് ഒരു സ്വിമ്മിംഗ് പൂളിന്റെ അടുത്ത് നിന്ന് എടുത്ത ഈ ചിത്രത്തിന് 40 ലക്ഷം ലൈക്കാണ് സമൂഹ മാധ്യമത്തില്‍ ലഭിച്ചത്.മെസ്സി തന്റെ ഭാര്യയുടെ ചുംബനം എവിടെ പോവുമ്പോഴും കൂടെ കൊണ്ട് പോവാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇതിന് ചിലര്‍ കണ്ടെത്തിയ വിശദീകരണം. എന്തായാലും താരത്തിന്റെ ലിപ്പ് ടാറ്റു ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

About the author

Related

JOIN THE DISCUSSION