കെഎസ്ആര്‍ടിസി ബ്ലോഗിനെതിരെ കര്‍ണാടക

കെഎസ്ആര്‍ടിസി ബ്ലോഗിനെതിരെ കര്‍ണാടക

മലയാളിയുടെ കെ എസ് ആര്‍ ടി സി ബ്ലോഗിനെതിരെ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. കെ എസ് ആര്‍ ടി സിയെന്ന ബ്രാന്‍ഡ് നെയിം ഉപയോഗിക്കുന്നതിന് 5 കോടിരൂപ നഷ്ടപരിഹാരവും 5 വര്‍ഷം തടവ് ശിക്ഷയും നേരിടേണ്ടി വരുമെന്ന് നോട്ടീസ്.

ആനവണ്ടി പ്രേമികളുടെ ഒത്തൊരുമയില്‍ പിറന്ന കെ എസ് ആര്‍ ടി സി ബ്ലോഗിനെതിരെ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. ഡൊമൈന്‍ ഉപയോഗിക്കുന്നതിനെതിരെ ബ്ലോഗ് ഉടമ കോഴഞ്ചേരി സ്വദേശി സുജിത് ഭക്തന് നോട്ടീസ് അയച്ചിരിക്കുകയാണ് കെ എസ് ആര്‍ ടി സി. കെ എസ് ആര്‍ ടി സിയെന്ന ബ്രാന്‍ഡ് നെയിം ഉപയോഗിക്കുന്നതിന് 5 കോടിരൂപ നഷ്ട പരിഹാരവും 5 വര്‍ഷം തടവ് ശിക്ഷയും നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. 2008 ലാണ് സുജിത് ബ്ലോഗ് ആരംഭിച്ചത്. കെ എസ് ആര്‍ ടി സിയുമായി ബന്ധപ്പെട്ട വിവരങ്ങളും ബസുകളുടെ സമയവിവരങ്ങളുമാണ് ബ്ലോഗിലൂടെ ലഭ്യമാക്കുന്നത്.ksrtc-blog-nyusu ബ്ലോഗിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ മുന്‍പ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഒത്തുതീര്‍പ്പാവുകയായിരുന്നു. 2013 ജനുവരിയിലാണ് കര്‍ണാടക കെഎസ്ആര്‍ടിസിയെന്ന പേര് രജിസ്റ്റര്‍ ചെയ്തത്. ഇതേ തുടര്‍ന്ന് കേരളവും കര്‍ണാടകവും തമ്മില്‍ ബ്രാന്‍ഡ് നെയിമിനെ ചൊല്ലി തര്‍ക്കമുണ്ട്. ഇതിനിടെയാണ് ബ്ലോഗ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സുജിത് ഭക്തന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇരുസംസ്ഥാനങ്ങളുടെയും കെഎസ്ആര്‍ടിസിക്ക് അനുകൂലമായ വാര്‍ത്തകളാണ് നല്‍കിവരുന്നതെന്നും ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും സുജിത് ഭക്തന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *