കൊല്‍ക്കത്ത ഫൈനലില്‍

കൊല്‍ക്കത്ത ഫൈനലില്‍

മുംബൈ സിറ്റി എഫ് സിയെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐഎസ്എല്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.

മുംബൈ സിറ്റി എഫ് സിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐഎസ്എല്‍ ഫൈനലില്‍. കേരള ബ്ലാസ്‌റ്റേഴ്‌സ,് ഡല്‍ഹി ഡൈനാമോസുമായി മാറ്റുരയ്ക്കുന്ന രണ്ടാം സെമിയിലെ വിജയികളാകും ഫൈലനലില്‍ കൊല്‍ക്കത്തയുടെ എതിരാളികള്‍. ആദ്യ പാദ സെമിയില്‍ തങ്ങളുടെ തട്ടകത്തില്‍ കൊല്‍ക്കത്ത മുംബൈയെ 2 നെതിരെ 3 ഗോളുകല്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. രണ്ടാം പാദ സെമി പോരാട്ടം ഗോള്‍ രഹിത സമനിലയായതോടെ ആദ്യ മത്സരത്തിലെ 3-2 ന്റെ മുന്‍ തൂക്കത്തില്‍ കൊല്‍ക്കത്ത ഐഎസ്എല്‍ മൂന്നാം പതിപ്പിന്റെ ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടി. kolkata-won-nyusuഐഎഎസ്എല്ലിന്റെ ആദ്യ പതിപ്പിലെ ചാംപ്യന്‍മാരാണ് കൊല്‍ക്കത്ത. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഉള്‍പ്പെടെയുള്ളവര്‍ മത്സരിച്ച് അവസരങ്ങള്‍ പാഴാക്കിയതാണ് മുംബൈക്ക് വിനയായത്. ആദ്യപാദത്തില്‍ ചുവപ്പുകാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് രണ്ടാം പാദ മത്സരം നഷ്ടമായ സൂപ്പര്‍ താരം ഡിയേഗോ ഫോര്‍ലാന്റെ അഭാവവും പ്രകടനത്തില്‍ നിഴലിച്ചു. അതേസമയം സമനിലപോലും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിത്തരുമെന്ന തിരിച്ചറിവില്‍ പ്രതിരോധം ശക്തമാക്കിയായിരുന്നു കൊല്‍ക്കത്തയുടെ പോരാട്ടം. ഇതോടെ മുംബൈയ്ക്ക് പുറത്തേക്ക് വഴിതെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *