ആദര്‍ശം വാക്കുകളില്‍ മാത്രമല്ല; ശ്രദ്ധേയമായി കെ കെ ലതികയുടെ മകന്റെ വിവാഹം

വാക്കുകളില്‍ മാത്രമല്ല ആദര്‍ശം ജീവിതത്തിലും പ്രാവര്‍ത്തികമാക്കുകയാണ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററുടെയും മുന്‍ എം.എല്‍.എ കെ.കെ ലതികയുടെയും കുടുംബം. ഇവരുടെ ഇളയമകന്‍ ഉണ്ണിയുടെ വിവാഹം ആഘോഷങ്ങളും, ആരവങ്ങളുമില്ലാതെ ലളിതമായി നടന്നു. ഇക്കാര്യം കെകെ ലതിക തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ‘ഞങ്ങളുടെ ഉണ്ണിയുടെ( ഇളയമകന്റെ) വിവാഹം കഴിഞ്ഞു ഒരു ചടങ്ങും ഇല്ലാതെ ഇഷ്ടപ്പെട്ട രണ്ടു പേരും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങി’ എന്ന ചെറിയ കുറിപ്പോടുകൂടിയാണ് മകന്റെ വിവാഹവാര്‍ത്ത കെ കെ ലതിക പങ്കുവെച്ചിരിക്കുന്നത്. വിവാഹം ആര്‍ഭാടത്തിന്റെയും പണക്കൊഴുപ്പിന്റെയും കെട്ടുകാഴ്ചകളായി മാറുന്ന ഇക്കാലത്ത് ചടങ്ങുകളുടെ അകമ്പടിയില്ലാതെ നടത്തിയ ഈ വിവാഹത്തിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. നിരവധി ആളുകളാണ് ആശംസകളും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.
മകളുടെ വിവാഹം ആഡംബരപൂര്‍വ്വം നടത്തിയ സിപിഐ എംഎല്‍എ ഗീത ഗോപിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആഡംബംരം ഒഴിവാക്കി വിവാഹങ്ങള്‍ ലളിതമാക്കണമെന്ന ചര്‍ച്ച മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിക്കുന്നതിനിടെ ഡെസ്‌കിലടിച്ച് പിന്തുണ പ്രഖ്യാപിച്ച സിപിഐ നേതാവാണ് ഗീതാ ഗോപി. എന്നാല്‍ സ്വന്തം മകളുടെ വിവാഹത്തിലുണ്ടായ ആഡംബരമാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് വഴിയൊരുക്കിയത്.

https://www.facebook.com/aalathikakk/posts/1291470860976390

About the author

Related

JOIN THE DISCUSSION