ആരോഗ്യവും സൗന്ദര്യവുമുള്ള പുരുഷന്മാര്‍ക്ക് ഒരു രാത്രിക്ക് 10000 രൂപവരെ; കേരളത്തില്‍ പുരുഷവാണിഭ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കൂത്താടി എന്ന പേരില്‍

പുരുഷ വേശ്യാവൃത്തി സംസ്ഥാനത്ത് വീണ്ടും സജീവമാകുന്നതായി റിപ്പോര്‍ട്ട്. ആഗോള സെക്‌സ് വാണിഭത്തിന്റെ കേരളത്തിലേ ഏറ്റവും വലിയ കേന്ദ്രങ്ങള്‍ തിരുവനന്തപുരത്ത് കോവളത്തും, കൊച്ചിയിലും കോഴിക്കോടുമാണ്. നക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഇവയുടെ വിളിപേര് ‘കൂത്താടി’ എന്നാണ്. രാത്രിയില്‍ ജോലി ചെയ്യുന്ന ടെക്കികളെ വീട്ടിലെത്തിക്കാനെന്ന പേരിലെത്തുന്ന പുരുഷന്‍മാരില്‍ പലരും പുരുഷ വേശ്യകളായി പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയുമാണ് പുരുഷ ശരീര വ്യാപാരം. ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിദേശ, അന്തര്‍ സംസ്ഥാന ടൂറിസ്റ്റുകളായ സ്ത്രീകളാണ് ഹോട്ടലുകളിലേ മുഖ്യ കസ്റ്റമര്‍മാര്‍. ഇവര്‍ക്കാവശ്യമായ എല്ലാ സംരക്ഷണവും ഹോട്ടലുകാര്‍ ഉറപ്പുവരുത്തുന്നു.
ആരോഗ്യവും സൗന്ദര്യവുമുള്ള പുരുഷന്മാര്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. 30 കഴിഞ്ഞ ചെറുപ്പക്കാര്‍ക്ക് ഡിമാന്റില്ല. കൗമാരം മുതല്‍ ഉള്ള ആണ്‍കുട്ടികള്‍ക്കാണ് വന്‍ ഡിമാന്റ്. ഒരു രാത്രിക്ക് 5000 മുതല്‍ 10000 രൂപ വരെയാണ് പുരുഷന്മാര്‍ക്ക് നല്‍കുന്നത്. ഒരു ദിവസം പൂര്‍ണ്ണമായി ഇവര്‍ക്കൊപ്പം ചിലവഴിക്കുന്നതിന് 15,000 മുതല്‍ 20,000 രൂപവരെയാണ് ഓഫര്‍. നാല് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം ചിലവിടുന്നതിന് 6000 രൂപമുതല്‍ 12000 വരെ ലഭ്യമാകും. എയ്ഡ്‌സ് ഉള്‍പ്പെടെയുള്ള ലൈംഗിക രോഗങ്ങള്‍ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായും വിനോദസഞ്ചാരത്തിനായും കേരളത്തിലെത്തുന്നവരാണ് ഇടപാടുകാരില്‍ കൂടുതലും. ഐടി ഫീല്‍ഡില്‍ ജോലി നോക്കുന്നവരും ഇത്തരക്കാരെ തേടി പോകുന്നത് കുറവല്ല. പോക്കറ്റ് മണിക്കായി മെയില്‍ എസ്‌കോര്‍ട്ടിംഗിനായി പോകുന്ന കോളേജ് വിദ്യാര്‍ഥികളുടെ എണ്ണവും കുറവല്ല. സോഷ്യല്‍ മീഡിയകളില്‍ നേരിട്ട് ലഭിക്കാവുന്ന നമ്പറുകള്‍ ഉണ്ടായിട്ടും ടൂറിസത്തിന്റേയും, ഹോട്ടല്‍ വ്യാപാരത്തിന്റേയും മറവില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ നിയമപാലകരും മനപൂര്‍വ്വം കണ്ണടക്കുകയാണ്.

About the author

Related

JOIN THE DISCUSSION