അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 12.2 കോടി രൂപയുടെ സമ്മാനം

അബുദാബി : മലയാളിക്ക് അബുദാബിയില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12.2 കോടി രൂപ സമ്മാനം. രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് ഡ്രോയിലാണ് മാനേക്കുടി മാത്യു വര്‍ക്കിക്ക് 70 ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചത്. 024039 എന്ന നമ്പറിലാണ് ഭാഗ്യം കടാക്ഷിച്ചത്.ഇദ്ദേഹത്തെ കൂടാതെ ആറ് ഇന്ത്യക്കാര്‍ക്കും ഒരു അബുദാബി സ്വദേശിക്കും ഒരു ലക്ഷം ദിര്‍ഹം വീതം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് ഇതേ നറുക്കെടുപ്പില്‍ 12 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. കൂടാതെ അമേരിക്കയിലെ വനിതാ ഡോക്ടറായ മലപ്പുറം സ്വദേശി നിഷിതാ രാധാകൃഷ്ണ പിള്ള 18 കോടിയോളം രൂപയുടെ സമ്മാനത്തിനും അര്‍ഹയായിരുന്നു. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടിപതികളായ ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണ്.

About the author

Related

അമേരിക്ക :തന്റെ 21 ാം വയസ്സില്‍...

JOIN THE DISCUSSION