കേരള ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍

കേരള ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0 ന് ഡല്‍ഹി ഡൈനാമോസിനെ വീഴ്ത്തി കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനലില്‍. ഇരുപാദങ്ങളിലുമായി 2-2 ന് സമനിലയായതോടെ ആവേശകരമായ മത്സരം എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീങ്ങുകയായിരുന്നു.


ആദിമദ്ധ്യാന്തം ആവേശോജ്വലമായ പോരാട്ടത്തില്‍ ഡല്‍ഹി ഡൈനാമോസിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനലില്‍. ഡല്‍ഹിയെ 3-0 ന് തകര്‍ത്താണ് ബ്ലാസ്‌റ്റേഴ്‌സ് കലാശപ്പോരിന് യോഗ്യത നേടിയത്. ഷൂട്ടൗട്ടിലെ ആദ്യ മൂന്ന് അവസരങ്ങളും ഡല്‍ഹി കളഞ്ഞുകുളിച്ചു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ നാല് അവസരങ്ങളില്‍ ഒന്നൊഴികെ എല്ലാ ഷോട്ടുകളും വലയിലെത്തിച്ചു. ഹോസു പ്രീറ്റോ, കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, മുഹമ്മദ് റഫീഖ് എന്നിവരാണ് ഡല്‍ഹിയുടെ വലകുലുക്കയിത്. blasters-final-nyusuപക്ഷേ അന്റോണിയോ ജര്‍മന്റെ ഷോട്ട് ഡല്‍ഹി ഗോളി രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഡല്‍ഹിക്കായി കിക്കെടുത്ത ഫ്‌ളോറന്റ് മലൂദ, ബ്രൂണോ പെലിസാറി എന്നിവര്‍ പന്ത് പോസ്റ്റിന് മുകളിലൂടെ അടിച്ചകറ്റി. എമേഴ്‌സണ്‍ മൗറയുടെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോളി സന്ദീപ് തട്ടികയറ്റി രക്ഷപ്പെടുത്തി. ഇതോടെ 3-0 ന് തകര്‍പ്പന്‍ വിജയവുമായി ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍. ഇരുപാദങ്ങളിലുമായി നടന്ന മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ജേതാക്കളെ നിശ്ചയിക്കാന്‍ പെനല്‍റ്റി ഷൂട്ടൗണ്ട് ആവശ്യമായി വന്നത്. ഞായറാഴ്ച സ്വന്തം തട്ടകമായ കൊച്ചിയില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. ഐഎസ്എല്ലിന്റെ ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയാണ് കൊല്‍ക്കത്ത ചാംപ്യന്‍മാരായത്. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വാഴ്ചയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍.

Leave a Reply

Your email address will not be published. Required fields are marked *