ഡബ്ല്യുഡബ്ലുഇ റെസ്സ്‌ലിംഗ് വേദിയില്‍ ചുരിദാര്‍ ധരിച്ച് കളത്തിലിറങ്ങി എതിരാളിയേ വിറപ്പിച്ച ഇന്ത്യന്‍ വനിത

ഡല്‍ഹി :ചുരിധാര്‍ ധരിച്ച് റെസ്സ്‌ലിംഗ് കളത്തിലിറങ്ങി എതിരാളിയെ വിറപ്പിച്ച് ഇന്ത്യന്‍ വനിത റെസ്സ്‌ലെര്‍. ഇന്ത്യയുടെ പവര്‍ലിഫ്റ്റിംഗിലെ മിന്നും താരമായ കവിത ദേവിയാണ് ഡബ്ല്യുഡബ്ലുഇ യില്‍ ചുരിദാര്‍ ധരിച്ച് എതിരാളിയെ നേരിട്ടതിലൂടെ ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചത്. ഇതോടെ ഡബ്ല്യുഡബ്ലുഇല്‍ പങ്കെടുത്ത ആദ്യത്തെ ഇന്ത്യന്‍ റെസ്സ്‌ലര്‍എന്നവിശേഷണവും കവിതയ്ക്ക സ്വന്തം.

ന്യൂസിലാന്‍ഡിന്റെ റെസ്സലര്‍ ഡെക്കോട്ട കായിയുമായാണ് 34 വയസ്സുകാരിയായ കവിത ദേവി റിങ്ങില്‍ ഏറ്റുമുട്ടിയത്. തുടക്കത്തില്‍ കടന്നാക്രമിച്ച കവിത ഡെക്കോട്ടയെ മലര്‍ത്തിയടിച്ചു. എന്നാല്‍ പിന്നീട് മത്സരത്തിലേക്ക് തിരിച്ച് വന്ന ലോക പ്രശസ്ത താരം ഡെക്കോട്ട തന്റെ റിങ്ങിലെ അനുഭവ പരിചയങ്ങള്‍ കൈമുതലാക്കി കവിത ദേവിയേ കീഴടക്കി.പരാജയപ്പെട്ടെങ്കിലും റെസ്സ്‌ലിംഗ് റിങ്ങില്‍ മത്സരിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്ന് കവിത ദേവി പറഞ്ഞു. ഡബ്ല്യുഡബ്ലുഇ യില്‍ ഇന്ത്യയുടെ അഭിമാനമായ ഗ്രൈറ്റ് കാളിയാണ് കവിതയുടേ റെസ്സലിങ്ങിലെ പരിശീലകനും വഴികാട്ടിയും. ഗ്രൈറ്റ് കാളിയുടേ നിര്‍ദ്ദേശ പ്രകാരമാണ് കവിത റെസ്സലിങ്ങില്‍ ആകൃഷ്ടയാകുന്നത്.എന്തായാലും ചുരിദാറുമിട്ട് റിങ്ങില്‍ പോരടിക്കുന്ന കവിതയുടേ വീഡിയോ ഡബ്ല്യുഡബ്ലുഇയുടേ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിരവധി പേരാണ് കണ്ടത്.

About the author

Related

JOIN THE DISCUSSION