വെളുത്ത കുര്‍ത്തയും പൈജാമയുമണിഞ്ഞ് അമ്മ കരീന കപൂറിനൊപ്പം തന്റെ ആദ്യ ദീപാവലി ആഘോഷത്തില്‍ പ്രത്യക്ഷപ്പെട്ട കുഞ്ഞ് തൈമുറിന്റെ ചിത്രങ്ങള്‍ വൈറല്‍

മുംബൈ :ദീപാവലി ദിവസം അമ്മ കരീന കപൂറിനൊപ്പം ലക്ഷ്മി പൂജയ്ക്ക് വന്ന തൈമുര്‍ അലി ഖാന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. സെയിഫ് അലി ഖാന്‍- കരീന കപൂര്‍ ദമ്പതികളുടെ മകനായത് കൊണ്ട് തന്നെ ഇപ്പോഴെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ താരപരിവേഷം ഒട്ടും കുറവല്ല കുഞ്ഞു തൈമുറിന്. അതുകൊണ്ട് തന്നെ കൊച്ചു താരത്തിന്റെ ഓരോ ചലനങ്ങളും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാണ്. ഏറ്റവും ഒടുവിലായി ചേച്ചി കരിഷ്മ കപൂറിന്റെ വീട്ടിലെ ദീപാവലി ദിവസത്തിലെ പൂജ വേളയിലാണ് കരീന തൈമുറിനൊപ്പം പ്രത്യക്ഷപ്പെട്ടത്. 2016 സിസംബര്‍ 20 നാണ് തൈമൂറിന്റെ ജന്മം. അതുകൊണ്ട് തന്നെ പത്ത് മാസം പ്രായമായ കൊച്ചു താരത്തിന്റെ ആദ്യ ദിപാവലി ആയിരുന്നു വ്യാഴാഴ്ച കഴിഞ്ഞത്.വെളുത്ത കുര്‍ത്തയും പൈജാമയുമണിഞ്ഞെത്തിയ തൈമുറിന്റെ ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്. 

About the author

Related

JOIN THE DISCUSSION