നടുറോഡില്‍ പീഡനശ്രമം

നടുറോഡില്‍ പീഡനശ്രമം

ബംഗളൂരു കമ്മനഹള്ളിയില്‍ പുതുവര്‍ഷ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ സ്‌കൂട്ടറിലെത്തിയ സംഘം പിടികൂടി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബംഗളുരു മറ്റൊരു ഡല്‍ഹിയാവുന്നു? 

kammanahalli-cctv-nyusu

ബംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നു തെളിയിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പുതുവര്‍ഷ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ സ്‌കൂട്ടറിലെത്തിയ സംഘം പിടികൂടി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ബെംഗളൂരു കമ്മനഹള്ളി മെയിന്‍ റോഡ് 5ലാണ് സംഭവം. ന്യൂയര്‍ ആഘോഷം കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടി വീടിന് വെറും 50 മീറ്റര്‍ മുന്നിലുള്ള റോഡില്‍ ഓട്ടോ റിക്ഷ നിര്‍ത്തി ഇറങ്ങി നടക്കുകയായിരുന്നു. ഇതുവഴി എത്തിയ സംഘം സ്‌കൂട്ടര്‍ നിര്‍ത്തി പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. കുതറി ഓടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ വലിച്ചിഴച്ച് സ്‌കൂട്ടറിനടുത്തേക്കു കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബംഗളുരു മറ്റൊരു ഡല്‍ഹിയാവുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ദൃശ്യങ്ങള്‍. ന്യൂഇയര്‍ തലേന്ന് ബംഗളൂരുവിലെ എംജിറോഡ്, ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിലെ ആഘോഷ പരിപാടികളില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടിയ സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സ്ത്രീകളുടെ പാശ്ചാത്യ വസ്ത്രധാരണമാണ് എല്ലാത്തിനും കാരണമെന്നായിരുന്നു കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *