പീഡനകേസ് പ്രതികള്‍ പിടിയില്‍

പീഡനകേസ് പ്രതികള്‍ പിടിയില്‍

ഗൂഢാലോചന നടത്തിയ ശേഷമാണ് പ്രതികള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാനെത്തിയത്.അക്രമികള്‍ യുവതിയെ ബൈക്കില്‍ പിന്‍തുടര്‍ന്നെത്തുകയായിരുന്നു.ബൈക്കില്‍ നിന്ന് ചാടിയിറങ്ങിയ അയ്യപ്പ പെണ്‍കുട്ടിയെ കടന്നുപിടിച്ചു. തുടര്‍ന്ന് യുവതിയെ വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങള്‍ ഊരിമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. കേസില്‍ 4 പ്രതികള്‍ പൊലീസ് പിടിയിലായി.

ബംഗലൂരു കമ്മനഹള്ളി മാനഭംഗ കേസില്‍ അയ്യപ്പ, ലെനോ, സോം ശേഖര്‍, സുദേഷ് എന്നീ യുവാക്കളാണ് പൊലീസ് പിടിയിലായത്. ഇതില്‍ അയ്യപ്പയാണ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചവരില്‍ പ്രധാനി. യുവതിയെ മാനഭംഗപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലനോചന നടത്തിയിരുന്നതായി ബംഗലൂരു സിറ്റി പൊലീസ് കമ്മീഷണര്‍ പ്രവീണ്‍ സൂദ് പറഞ്ഞു. അയ്യപ്പെയും ലോനോയും പെണ്‍കുട്ടിയെ പിന്‍തുടര്‍ന്നെത്തുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിക്കുകയായിരുന്നു ലക്ഷ്യം.bangaluru-groping-nyusu സോം ശേഖര്‍, സുദേഷ് എന്നിവര്‍ സമീപത്തെ റോഡില്‍ കാവല്‍ നിന്നു.മറ്റാരെങ്കിലും അതുവഴി എത്തുന്നുണ്ടോയെന്ന് മുന്നറിയിപ്പ് നല്‍കാനായിരുന്നു ഇത്. അക്രമികള്‍ ബൈക്കില്‍ യുവതിയെ പിന്‍തുടര്‍ന്നെത്തി അല്‍പ്പം മുന്നോക്കം പോയശേഷം യു ടേണ്‍ എടുത്തു. തുടര്‍ന്ന് ബൈക്കില്‍ നിന്ന് ചാടിയിറങ്ങിയ അയ്യപ്പ പെണ്‍കുട്ടിയെ കടന്നുപിടിച്ചു. തുടര്‍ന്ന് യുവതിയെ വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങള്‍ ഊരിമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ പെണ്‍കുട്ടി പ്രാണരക്ഷാര്‍ത്ഥം കുതറുകകയും അയ്യപ്പയെ അടിക്കുകയും ചെയ്യുന്നുണ്ട്.തുടര്‍ന്ന് പെണ്‍കുട്ടിയെ റോഡിലെറിഞ്ഞ് ഇരുവരും കടന്നുകളയുകയായിരുന്നു. കമ്മനഹള്ളി സ്വദേശിയായ പ്രശാന്ത് ഫ്രാന്‍സിസ് ആണ് സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *