മുസ്ലീമായതോ കമലിന്റെ കുറ്റം ?

മുസ്ലീമായതോ കമലിന്റെ കുറ്റം ?

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരെ വീണ്ടും വിഷം ചീറ്റി ബിജെപി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍.

സംവിധായകന്‍ കമലിനെതിരെ വിഷം തുപ്പുകയാണ് ബിജെപി. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ കുറ്റപ്പെടുത്തല്‍. കമലിനെ തീവ്രവാദിയായി മുദ്രകുത്താനാണ് ബിജെപി നീക്കം. മുസ്ലീമായതാണോ കമലിന്റെ കുറ്റമെന്ന് ബിജെപി വ്യക്തമാക്കണം.ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യം വിടണമെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു പരാമര്‍ശം. കമലിനെ പോലൊരു പ്രതിഭയോട് രാജ്യം വിടാന്‍ പറയാന്‍ എ എന്‍ രാധാകൃഷ്ണനോ ബിജെപിയ്‌ക്കോ യാതൊരു അവകാശവും അര്‍ഹതയുമില്ല. kamal-nyusuനരേന്ദ്രമോദിയെ നരഭോജിയെന്ന് വിളിച്ചതിലുള്ള അംഗീകാരമാണ് അദ്ദേഹത്തിന് കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമെന്നാണ് മറ്റൊരു ആക്ഷേപം. കമലിനെപ്പൊലൊരു പ്രതിഭയെ വിലയിരുത്താന്‍ എ എന്‍ രാധാകൃഷ്ണന്‍ ആളായിട്ടില്ല. തന്റെ പ്രതിഭ കൊണ്ടാണ് കമല്‍ പദവികളില്‍ അവരോധിക്കപ്പെട്ടതും ജനമനസ്സുകളില്‍ കുടിയിരിക്കുന്നതും. നരേന്ദ്രമോദിയെയും ബിജെപിയെയും വിമര്‍ശിക്കുന്നവരെ അസഹിഷ്ണുതയോടെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ് ബിജെപി ലക്ഷ്യം. എംടി വാസുദേവന്‍ നായര്‍ക്കെതിരെയും കടന്നാക്രമണമാണ് എ എന്‍ രാധാകൃഷ്ണനില്‍ നിന്നുണ്ടായത്. കേവലം ഒരു എംഎല്‍എ മാത്രമുള്ള പാര്‍ട്ടിയില്‍ നിന്നാണ് ഈ ഭീഷണികള്‍ ഉയരുന്നത്. ഇക്കൂട്ടര്‍ അധികാരകേന്ദ്രങ്ങളില്‍ എത്തിയാലുണ്ടാകുന്ന ഭീകരാവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്. കല്‍ബുര്‍ഗി,ധബോല്‍ക്കര്‍,പന്‍സാരെ എന്നീ സാംസ്‌കാരിക നായകരെ നിഷ്ഠൂരമായി വകവരുത്തിയ സംഘപരിവാര്‍ ഫാസിസം മനസ്സാക്ഷിയുള്ളവര്‍ക്ക് മറക്കാനാകില്ല. ഇത്തരം ഫാസിസ്റ്റ് സമീപനങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *