പീഡനകേസിലെ പ്രതിയെ ഇരയും അച്ഛനും ചേര്‍ന്ന് വെട്ടിക്കൊന്നു.

പൂനെ :പീഡനകേസിലെ പ്രതിയെ ഇരയുടെ അച്ഛന്‍ വെട്ടിക്കൊന്നു. പൂനെയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഇന്ദ്രപൂരില്‍ നരസിംഹപുര്‍ വില്ലേജിലാണ് 17 വയസ്സുള്ള പ്രതിയെ അതിക്രൂരമായ് വെട്ടി കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 10 നാണ് 17 വയസ്സുള്ള ചെറുപ്പക്കാരനും അര്‍ദ്ധ സഹോദരനും ചേര്‍ന്ന് 16 വയസ്സുള്ള ഇരയെ പീഡിപ്പിച്ചത്. പ്രതിയും ഇരയും അകന്ന ബന്ധത്തിലുള്ളവരാണ്.എന്നാല്‍ ജുവനൈല്‍ കോടതി പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ജാമ്യം നല്‍കി വിട്ടയച്ചിരുന്നു. ഇതില്‍ പെണ്‍കുട്ടിയുടെ പിതാവ് അതീവ രോക്ഷാകുലനായിരുന്നു. പ്രതിയുടെ വിധി നിര്‍ണ്ണയിക്കാന്‍ കോടതിയുടെ ആവശ്യമില്ലെന്നും അതിന് താന്‍ തന്നെ ധാരാളാമാണെന്ന് ഗ്രാമത്തില്‍ വെച്ച് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.തന്റെ മകളുടെ കല്യാണം നടക്കാതെ പ്രതി ഇനി ഗ്രാമത്തില്‍ കാല്‍ കുത്തി പോകരുതെന്ന് പ്രതിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് അകലെ ഒരു ഹോസ്റ്റലില്‍ ആയിരുന്നു മാതാപിതാക്കള്‍ പ്രതിയെ താമസിപ്പിച്ചിരുന്നത്. എന്നാല്‍ പ്രതി നാട്ടില്‍ വന്നു എന്ന് വിവരം കിട്ടിയതിനെ തുടര്‍ന്ന കഴിഞ്ഞ ദിവസം തന്നെ പീഡിക്കപ്പെട്ട പെണ്‍കുട്ടിയും പിതാവും ആയുധങ്ങളുമായ് പ്രതിയുടെ വീട്ടില്‍ എത്തി. വിവരം അറിഞ്ഞ പ്രതി ബാത്ത്‌റുമില്‍ കയറി ഒളിച്ചിരുന്നതോടെ പ്രതിയെവിടെയെന്ന് അന്വേഷിച്ച് ചെറുപ്പക്കാരന്റെ മാതാപിതാക്കളെ അവര്‍ ആക്രമിക്കാന്‍ തുടങ്ങി, ആക്രമണത്തില്‍ പ്രതിയുടെ പിതാവിന്റെ മുഖത്ത് പരിക്കേറ്റു. പെണ്‍കുട്ടി തന്നെയാണ് പ്രതിയുടെ മാതാവിനെ ആക്രമിച്ചത്.സ്ഥിതി പന്തിയെല്ലെന്ന് മനസ്സിലാക്കിയ യുവാവ് ബാത്ത്‌റുമില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിക്കവെ പ്രതിയെ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. വെട്ടേറ്റ് യുവാവ് തല്‍ക്ഷണം തന്നെ മരിച്ചു. തുടര്‍ന്ന് പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്‌തെങ്കിലും പെണ്‍കുട്ടിയുടെ സംഭവത്തിലുള്ള പങ്ക് അന്വേഷിച്ച് വരുകയാണ്.

About the author

Related

JOIN THE DISCUSSION