ജിയോ ഫോണ്‍ ഇന്നു മുതല്‍ ബുക്ക് ചെയ്യാം

കൊച്ചി: മൊബൈല്‍ രംഗത്തു വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതുന്ന 1500 രൂപയുടെ 4ജി ഫോണിനുള്ള ബുക്കിങ് റിലയന്‍സ് ജിയോ ഇന്നു തുടങ്ങും. വൈകിട്ട് അഞ്ചു മുതല്‍ ബുക്ക് ചെയ്യാം. ‘ജിയോ. കോം’ സൈറ്റിലോ ജിയോ റീട്ടെയില്‍ വ്യാപാര കേന്ദ്രങ്ങളിലോ മൊബൈല്‍ ഷോപ്പുകളിലോ ബുക്കിങ് നടത്താം. 500 രൂപ ബുക്കിങ് തുകയായി നല്‍കണം. ബാക്കി 1000 രൂപ ഫോണ്‍ ലഭിക്കുമ്പോള്‍ നല്‍കിയാല്‍ മതി. മൂന്ന് വര്‍ഷത്തിനിടെ ഫോണ്‍ തിരികെ ഏല്‍പ്പിക്കുമ്പോള്‍ ആ തുക ഉപയോക്താവിന് തിരികെ ലഭിക്കും. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാവും ഫോണ്‍ വിതരണം. 50 ലക്ഷം ഫോണുകള്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുമെന്നാണു സൂചന. സൗജന്യ വോയ്‌സ് കോള്‍, കുറഞ്ഞ നിരക്കില്‍ ഡേറ്റ എന്നിവയാണ് ഫോണിനൊപ്പം ജിയോ വാഗ്ദാനം ചെയ്യുന്നത്. 10 കോടി ജിയോഫോണുകള്‍ ഈ വര്‍ഷം അവസാനത്തോടെ വില്‍ക്കാനാവുമെന്നാണ് ജിയോ കണക്കുകൂട്ടുന്നത്. ജിയോഫോണ്‍ ബുക്കിങ്ങിനായി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് മാത്രമാണ് രേഖയായി ആവശ്യമുള്ളത്. ഒരു ആധാര്‍ കാര്‍ഡില്‍ രാജ്യത്തെവിടെയും ഒരു ഫോണ്‍ മാത്രമേ ലഭിക്കുകയുള്ളൂ. അതിനാല്‍ ഒന്നില്‍ കൂടുതല്‍ റീടെയില്‍ ഷോപ്പുകളില്‍ നിന്നും ഒരേ ആധാര്‍ കാര്‍ഡില്‍ ഫോണ്‍ വാങ്ങാന്‍ ശ്രമിച്ചാല്‍ നടക്കില്ല. ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ ഒരു സെന്‍ട്രലൈസ്ഡ് സോഫ്റ്റ് വെയറില്‍ ശേഖരിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഒരു ടോക്കന്‍ നമ്പര്‍ ലഭിക്കും. ഫോണ്‍ കൈപ്പറ്റാന്‍ വരുമ്പോള്‍ ഈ ടോക്കന്‍ മാത്രം കാണിച്ചാല്‍ മതി.

About the author

Related

JOIN THE DISCUSSION